അത്ര പോരെന്ന് ധോനിക്ക് തോന്നിയാല്‍ പിന്നെ ദൈവത്തിന് പോലും നിങ്ങളെ സഹായിക്കാനാകില്ല

ചെന്നൈ: ധോനിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള തുറന്നുപറച്ചിലുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം എസ്. ബദ്രിനാഥ്. ധോനിയുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ദൈവത്തിനു പോലും നിങ്ങളെ സഹായിക്കാന്‍ സാധിക്കില്ലെന്ന് ബദ്രിനാഥ് പറഞ്ഞു.
''ടീമിന് ആവശ്യമുള്ള റോളുകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നയാളാണ് ധോനി. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റുക എന്നതായിരുന്നു സി.എസ്.കെയിലെ എന്റെ റോള്‍. മധ്യനിരയിലായിരുന്നു എന്റെ സ്ഥാനം. ധോനിയുടെ ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ അദ്ദേഹം കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും. ബദ്രി നല്ല കളിക്കാരനാണെന്ന് ധോനിക്ക് തോന്നിയാല്‍ അത് മതി. ബദ്രി ടീമിലുണ്ടാകും. ഞാന്‍ അവന് അവസരം കൊടുക്കും കഴിവ് തെളിയിക്കേണ്ടത് അവന്‍ തന്നെയാണ് എന്നതായിരുന്നു ധോനിയുടെ രീതി.'' - ബദ്രിനാഥ് വ്യക്തമാക്കി.
''ഇതുപോലെ തന്നെ നിങ്ങള്‍ നല്ല താരമാണെന്ന് ധോനിക്ക് തോന്നിയില്ലെങ്കില്‍ പിന്നെ ദൈവത്തിനു പോലും നിങ്ങളെ സഹായിക്കാന്‍ സാധിക്കില്ല.''-ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു. ഒരു കാര്യം തീരുമാനിച്ചാല്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നയാളാണ് ധോനിയെന്നും അദ്ദേഹം പറഞ്ഞു.
ധോനിക്കു കീഴില്‍ ആറ് ഐ.പി.എല്‍ സീസണുകളില്‍ കളിച്ച താരമാണ് ബദ്രിനാഥ്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്നത് ധോനിയാണ്. ഇതുവരെ നടന്ന 12 സീസണുകളില്‍ ഒമ്പതിലും ധോനി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തിയിട്ടുണ്ട്. മൂന്നു തവണ കിരീടവും സ്വന്തമാക്കി.
Content Highlights: If MS Dhoni believes a player is not good enough, even god cannot help him Subramaniam Badrinath
Content Highlights: