ടി20 റാങ്കിങ്ങിൽ വൈഭവിന്റെ കുതിപ്പ്, ഒന്നാമൻ ഇഷാൻ; ഏകദിനത്തിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗിൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ദുബായ്: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. പുതുക്കിയ പട്ടികയിൽ 801 പോയന്റോടെയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. 794 പോയന്റുമായി ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ രണ്ടാമതായി. ജനുവരി മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡാരിൽ മിച്ചലിനെ പിന്നിലാക്കിയാണ് ഗിൽ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. 767 പോയന്റുള്ള വിരാട് കോലി മൂന്നാമതും 758 പോയന്റുമായി രോഹിത് ശർമ നാലാം സ്ഥാനത്തുമുണ്ട്.

അതേസമയം, യുവതാരം വൈഭവ് സൂര്യവംശി ടി20 ബാറ്റിങ് റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി. സിംബാബ്‌വെ പര്യടനത്തിലെ മികച്ച പ്രകടനത്തോടെ 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വൈഭവ് നിലവിലെ റാങ്കിങ്ങിൽ 48-ാം സ്ഥാനത്തെത്തി. പരമ്പരയിൽ 50.33 ശരാശരിയിൽ 151 റൺസാണ് വൈഭവ് നേടിയത്. പരമ്പരയിലെ താരവും വൈഭവായിരുന്നു.

ടി20 റാങ്കിങ്ങിൽ 910 പോയന്റുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ ഒന്നാം സ്ഥാനം നിലനിർത്തി. ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ അഭിഷേക് ശർമ 819 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. പാകിസ്താന്റെ സാഹിബ്‌സാദ ഫർഹാനാണ് രണ്ടാമത്. തിലക് വർമ രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തുണ്ട്. സഞ്ജു 33-ാം സ്ഥാനത്താണ്. ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം റാങ്കിലെത്തി.

Content Highlights: Shubman Gill reclaims the No. 1 spot in ICC ODI batting rankings with 801 points., Young talent Vaibhav Suryavanshi jumps 230 places to 48th in T20 rankings after Zimbabwe tour., Ishan Kishan maintains his dominance as the world No. 1 in T20 batting., Virat Kohli and Rohit Sharma hold 3rd and 4th positions respectively in the ODI rankings.