സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായി; ഇന്ത്യന്‍ ടീമിന് ലഭിക്കുക ഈ തുക!

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ രണ്ടാം കിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നം ഇംഗ്ലണ്ട് അവസാനിപ്പിച്ചിട്ട് ഒരു ദിവസം പിന്നിട്ടതേയുള്ളൂ.
ഏറെ പ്രതീക്ഷയോടെ എത്തിയ ഇന്ത്യന്‍ ടീമിന് ഓസീസ് മണ്ണില്‍ ആ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.
എങ്കിലും ടീമിന് വെറുംകൈയോടെ ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങേണ്ടിവരില്ല. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നേരത്തെ പ്രഖ്യാപിച്ചതു പോലെ കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക. ഇംഗ്ലണ്ടിനോ പാകിസ്താനോ ഈ തുകയുമായി നാട്ടിലേക്ക് മടങ്ങാം. റണ്ണറപ്പിന് 0.8 ദശലക്ഷം ഡോളര്‍ (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക.
സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) ലഭിക്കും. സെമിയില്‍ ഇംഗ്ലണ്ടിനേട് തോറ്റ ഇന്ത്യയ്ക്കും പാകിസ്താനോട് തോറ്റ ന്യൂസീലന്‍ഡിനും ഈ തുകയാണ് ലഭിക്കുക.
സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്താകുന്ന ഓരോ ടീമിനും 70,000 ഡോളര്‍ (57 ലക്ഷത്തോളം ഇന്ത്യന്‍ രൂപ). സൂപ്പര്‍ 12 ഘട്ടത്തില്‍ ഒരോ ജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 33 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതം ലഭിക്കും.
Content Highlights: How Much Prize Money Did Team India Earn In T20 World Cup 2022