'ഇനി ഡ്രസ്സിങ് റൂമിലേക്ക് പൊയ്‌ക്കോ'- പാക് ബാറ്ററോട് ഹർഷിത് റാണ, മറ്റൊരു ബാറ്ററുമായും വാഗ്വാദം, ഇടപെട്ട് അമ്പയർ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: X
Photo: X

ദോഹ: ഇന്ത്യ എയും പാകിസ്താൻ എയും തമ്മിലുള്ള ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിനിടയിൽ നാടകീയ സംഭവങ്ങൾ. ഇന്ത്യൻ പേസ് ബൗളർ ഹർഷിത് റാണയും പാക് ബാറ്റർ മുഹമ്മദ് ഇമ്രാൻ രൺദാവയും തമ്മിൽ വാക്കേറ്റമുണ്ടായി. സംഗതി വഷളായതോടെ ഫീൽഡ് അമ്പയർമാർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

പാകിസ്താൻ ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് സംഭവം. ഹർഷിത് എറിഞ്ഞ നോ ബോളിൽ രൺദാവ ഒരു റൺസെടുത്തു. നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് ഓടുന്നതിനിടയിൽ രൺദാവ ഹർഷിതുമായി കൂട്ടിയിടിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാകുകയുമായിരുന്നു.

നേരത്തെ പാകിസ്താൻ എ ഓപ്പണർ ഷാമിൽ ഹുസൈൻ ഔട്ടായപ്പോഴും ഹർഷിത് മോശം രീതിയിൽ പ്രതികരിച്ചിരുന്നു. ഷാമിലിനെ ക്യാച്ച് ചെയ്ത ശേഷം 'ഡ്രസ്സിങ് റൂമിലേക്ക് വിട്ടോ' എന്ന രീതിയിൽ ഹർഷിത് ആംഗ്യം കാണിക്കുകയായിരുന്നു. പാകിസ്താന്റെ മറ്റൊരു ഓപ്പണറായ സദാഖതുമായും താരം വാഗ്വാദത്തിൽ ഏർപ്പെട്ടു.

Content Highlights: Harshit Rana gets into a heated on-field spat with Pakistan A batter Mohammad Imran Randhawa during the Asia Cup Rising Stars 2026 match in Doha., Harshit also engaged in verbal alteractions and fiery send-offs with Pakistani openers Shamyl Hussain and Maaz Sadaqat., Hasan Nawaz scored a brilliant 79 runs to guide Pakistan A to a challenging total of 313 all out., Farhan Yousaf contributed with a vital 56 off 48 balls to push Pakistan past the 300-run mark.