'എന്റെ ശരീരത്തിലും ഹൃദയത്തിലും'; ലോകകപ്പ് ട്രോഫി ടാറ്റൂ ചെയ്ത് ഹര്‍മന്‍പ്രീത് കൗര്‍

Photo: ANI
Photo: ANI

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ലോകകപ്പ് ട്രോഫിയുടെ ചിത്രം ശരീരത്തില്‍ ടാറ്റൂ ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.

'എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ആദ്യ ദിവസം മുതല്‍ നിനക്കായി കാത്തിരുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ നിന്നെ കാണും', ഹര്‍മന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

ലോകകപ്പ് വിജയത്തിനു ശേഷം ഹര്‍മനും സഹതാരങ്ങളും മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തി ചൊവ്വാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights: Indian captain Harmanpreet Kaur celebrates World Cup victory by getting a trophy tattoo. See the image and her heartfelt caption.