ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി

#സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഹർമൻപ്രീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഏഷ്യൻ ഗെയിംസിൽ ടി20 ടീം സ്വർണം നേടിയതിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നത്.

ബിസിസിഐയുടെ അവലോകന യോഗത്തിന് ശേഷമാണ് ഹർമൻപ്രീത് തീരുമാനം പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, പരിശീലകൻ അമോൽ മുസുംദാർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. 2013 ലാണ് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്. 2016 ൽ ടി20യുടെ നായകസ്ഥാനവുമേറ്റെടുത്തു. 2022 ലാണ് എല്ലാ ഫോർമാറ്റിലും ടീമിനെ നയിച്ചുതുടങ്ങിയത്.

‘ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകുന്ന നിമിഷങ്ങളും ഇതിലുണ്ട്.

"ഞാൻ എന്റേതെല്ലാം ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനും നൽകിയിട്ടുണ്ട്, എന്റെ രക്തം, എന്റെ വിയർപ്പ്, എന്റെ സമയം, പലതവണ എന്റെ സ്വന്തം കളിയുടെയും വ്യക്തിപരമായ മോഹങ്ങളുടെയും ഒരു ഭാഗം പോലും. എന്റെ വ്യക്തിപരമായ പ്രകടനവും സ്വന്തം വളർച്ചയും എനിക്ക് വേണ്ടിയുള്ള കാര്യങ്ങളും മാറ്റിവെക്കേണ്ടി വന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കാരണം ടീം ഒന്നാമതായിരിക്കണമെന്ന് ഞാൻ വിശ്വസിച്ചു," - ഹർമൻപ്രീത് കുറിച്ചു

Content Highlights: Harmanpreet Kaur resigns as captain across all formats, Marks the end of a historic era including ODI World Cup and Asian Games wins, Smriti Mandhana is expected to take over leadership, Decision allows Harmanpreet to focus entirely on her batting