41 പന്തിൽ 91 റൺസ്; മത്സരശേഷം കരച്ചിലടക്കാനാകാതെ ഹർമൻപ്രീത് കൗർ

റായ്പുർ: സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി 20യിലെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ കരച്ചിലടക്കാനാകാതെ ഹർമൻപ്രീത് കൗർ. മത്സരത്തിൽ 41 പന്തിൽ നിന്ന് 91 റൺസാണ് ഹർമൻ അടിച്ചെടുത്തത്. വിജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തു.
ഇതിനുശേഷം അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഹർമൻപ്രീത് കരച്ചിലടക്കാൻ പാടുപെട്ടത്. ക്യാപ്റ്റൻസിയുടെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ സാധിച്ചുവെന്ന് ഹർമൻപ്രീത് പറഞ്ഞു. സിംബാബ്വെ പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് ഹർമൻപ്രീത് ക്യാപ്റ്റൻസി ഒഴിഞ്ഞത്.
കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരു അർധസെഞ്ചുറി പോലും കണ്ടെത്താൻ ഹർമൻപ്രീതിന് കഴിഞ്ഞിരുന്നില്ല. വനിതാ ട്വന്റി 20 ഏഷ്യാ കപ്പിലും ഏഷ്യൻ ഗെയിംസിലും തിളങ്ങാൻ താരത്തിനായിരുന്നില്ല.
10 ഫോറിന്റേയും അഞ്ച് സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ഹർമൻപ്രീതിന്റെ ഇന്നിങ്സ്. 91 റൺസ് നേടിയ ഹർമൻപ്രീതിന്റേയും 69 റൺസ് അടിച്ച ഷെഫാലി വർമയുടേയും മികവിൽ ഇന്ത്യ 217 റൺസ് വിജയലക്ഷ്യമാണ് സിംബാബ്വെയ്ക്ക് മുന്നിൽ വെച്ചത്. എന്നാൽ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യ 92 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Harmanpreet Kaur scored 91 runs from 41 balls against Zimbabwe., India won the match by 92 runs and swept the T20 series 3-0., Harmanpreet got emotional during the post-match presentation after stepping down from captaincy., Shafali Verma contributed 69 runs, setting a target of 217.