'ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയില്ല'-സഞ്ജുവിനെ വിമർശിച്ച് ഹനുമ വിഹാരി

ഹാമിൽട്ടൺ: ന്യൂസീലൻഡിനെതിരായ അവസാന ട്വന്റി 20യിൽ സഞ്ജു സാംസൺ ഔട്ടായ രീതിയെയും ബാറ്റിങ് ടെക്നിക്കിനേയും വിമർശിച്ച് ഇന്ത്യയുടെ മുൻ താരം ഹനുമ വിഹാരി. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെയും ടെക്നിക്കിനേയുമാണ് ഹനുമ വിഹാരി വിമർശിച്ചത്.
'സഞ്ജു ക്രീസിൽ ഏറെ ബാക്കിൽ നിന്നാണ് കളിക്കുന്നത്. ഇത് പന്തിന് കൂടുതൽ സ്വിങ് ചെയ്യാൻ അവസരം നൽകുന്നു. അത്തരം സാഹചര്യത്തിൽ അങ്ങനെയൊരു ഷോട്ടിന് ശ്രമിക്കാൻ പാടില്ലായിരുന്നു.'-ഹനുമ വിഹാരി യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പരമ്പരയിലുടനീളം സഞ്ജു സ്ഥിരത പുലർത്തിയില്ലെന്നും ഹനുമ വിഹാരി കുറ്റപ്പെടുത്തി. അഞ്ച് മത്സരങ്ങളിൽ നിന്ന് 142.66 സ്ട്രൈക്ക് റേറ്റിൽ 107 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഒരു അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.
അഭിഷേക് ശർമ, ശ്രേയസ് അയ്യർ, തിലക് വർമ, നമൻ ധിർ എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്നും ഹനുമ വിഹാരി കൂട്ടിച്ചേർത്തു. വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിനെയും അദ്ദേഹം പ്രശംസിച്ചു. അർഷദീപ് ചില മത്സരങ്ങളിൽ തിളങ്ങിയെന്നും പ്രിൻസ് യാദവ്, മായങ്ക് യാദവ് എന്നിവർ മികച്ച പിന്തുണ നൽകിയെന്നും ഹനുമ വിഹാരി കൂട്ടിച്ചേർത്തു.
Content Highlights: Hanuma Vihari criticized Sanju Samson's shot selection and deep crease batting stance., Sanju scored only 107 runs across five matches with a strike rate of 142.66., Vihari praised the performances of Abhishek Sharma, Shreyas Iyer, Tilak Varma, and others.