ഓസ്‌ട്രേലിയക്കപ്പുറം ഗംഭീറിന്റെ ഭാവിയെന്ത്, ചുമതലമാറ്റം ആസന്നമോ?

ഗൗതം ഗംഭീർ
ഗൗതം ഗംഭീർ

മുംബൈ: വലിയ പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകവേഷമണിഞ്ഞയാളാണ് മുൻ ഓപ്പണർ ഗൗതം ഗംഭീർ. എന്നാൽ, രാഷ്ട്രീയ കുപ്പായമഴിച്ച് പരിശീലക്കുപ്പായമണിഞ്ഞ ഗംഭീറിനെ കാത്തിരുന്നത് തിരിച്ചടികളുടെ ഒരു പരമ്പര തന്നെയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി തിളങ്ങിയതിന്റെ മേനിയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായ ഗംഭീറിന്റെ തുടക്കം തന്നെ വൻ പരാജയങ്ങളോടെയായി. ശ്രീലങ്കയിൽ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറുംമുൻപ് തന്നെ നാട്ടിൽ ന്യൂസീലൻഡിനോട് ടെസ്റ്റിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് നേരിടേണ്ടിവന്നു. ഇതോടെ മുൻനിര താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും പുറമെ ഗംഭീറിന്റെ പരിശീലകസ്ഥാനത്തിനു നേരെയും ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരും ചോദ്യശരങ്ങൾ എയ്തുതുടങ്ങി. ഇനി ഇതുപോലുള്ള ഒരു തോൽവി കൂടി ഏറ്റുവാങ്ങേണ്ടിവന്നാൽ അത് ഗംഭീറിന്റെ പരിശീലകവേഷത്തിന്റെ അവസാനമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌ക്കർ ട്രോഫി ടെസ്റ്റ് പരമ്പര ഗംഭീറിനെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷയാണ്. ഈ പരമ്പരയിലും തോൽവിയാണ് ഫലമെങ്കിൽ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം പോലെ തന്നെ കോച്ച് സ്ഥാനത്തുള്ള ഗംഭീറിന്റെ നിലനിൽപ്പും അവതാളത്തിലാവുമെന്ന് ഉറപ്പ്.

ഓസീസ് പര്യടനത്തിലും ഫോം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഗംഭീറിന് പകരം പുതിയൊരാളെ പരശീലകനായി കണ്ടെത്താനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ ആരംഭിച്ചുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇപ്പോൾ ടിട്വന്റി ടീമിന്റെ പരിശീലകനായ വി.വി.എസ്. ലക്ഷ്മണിനെ ഗംഭീറിന് പകരം ടെസ്റ്റ് ടീമിന്റെ ചുമതല ഏൽപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗംഭീറിനെ ഏകദിന, ടിട്വന്റി ടീമുകളുടെ ചുതമലക്കാരനുമാക്കിയേക്കും. എന്നാൽ, പരാജയത്തിന്റെ പേരിൽ ഇത്തരമൊരു മാറ്റത്തിന് ഗംഭീർ തയ്യാറാകുമോ എന്ന കാര്യം കണ്ടറിയണം.

തന്റെ നിലനിൽപ് അപകടത്തിലാണെന്ന് ഗംഭീറിന് തന്നെ നല്ല ബോധ്യമുണ്ട്. ഈ പശ്ചാത്തലത്തിലാവണം കഴിഞ്ഞ ദിവസം സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ, ബി.സി.സി.ഐ. അധ്യക്ഷൻ റോർജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവയുമായി ആറ് മണിക്കൂറിലേറെ നേരം ചർച്ച നടത്തിയിരുന്നു. ടീം സെലക്ഷനും പരിശീലകശൈലിയുമായി ബന്ധപ്പെട്ട് ഗംഭീറും മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിറകേയായിരുന്നു ഈ യോഗം എന്നതാണ് ശ്രദ്ധേയം.

Key Points:

  • Gautam Gambhir`s coaching career with the Indian cricket team is facing uncertainty after a string of losses.
  • India`s recent defeats against Sri Lanka and New Zealand in ODIs and Tests respectively have raised concerns about his coaching abilities.
  • The upcoming Border Gavaskar Trophy Test series against Australia will be crucial for Gambhir`s future.
  • Reports suggest that VVS Laxman might replace Gambhir as the Test coach if India fails to perform well in the series.
  • Gambhir`s coaching style and selection decisions have reportedly caused friction with the team management.
  • The BCCI is likely to make a decision on Gambhir`s future after the Border Gavaskar Trophy series.
  • Gambhir met with the selection committee chairman, team captain Rohit Sharma, and BCCI officials for an extended discussion about the team`s performance and future direction.

Content Highlights: Gautam Gambhir India Cricket Team coach VVS Laxman Test Cricket Border Gavaskar Trophy India vs Aust