ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 165 ന് പുറത്ത്

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരായ ഇംഗ്ലണ്ട് 165 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. 102 പന്തുകളില്‍ നിന്ന് 73 റണ്‍സെടുത്ത ഒലി പോപ്പ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. 20 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സ് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.
അലക്‌സ് ലീസ് (5), സാക്ക് ക്രോളി (9), ജോ റൂട്ട് (8), ജോണി ബെയര്‍സ്‌റ്റോ (0), ബെന്‍ ഫോക്‌സ് (20) എന്നിവര്‍ നിരാശപ്പെടുത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ 19 ഓവറില്‍ 52 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചുവിക്കറ്റെടുത്തത്. ആന്റിച്ച് നോര്‍ക്യെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സണ്‍ രണ്ട് വിക്കറ്റ് നേടി. വിക്കറ്റ് വീഴ്ത്തിയവരെല്ലാം പേസ് ബൗളര്‍മാരാണ്.
Content Highlights: south africa vs england, eng vs sa, cricket news, sports news, kagiso rabada, sports, test cricket