ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങള്‍ നഷ്ടമായേക്കും

മുംബൈ: ഇന്ത്യന്‍ പേസ് ബൗളര്‍ ദീപക് ചാഹറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. പരിശീലനത്തിനിടെ കണങ്കാലിനാണ് ചാഹറിന് പരിക്കേറ്റിരിക്കുന്നത്.
30 കാരനായ ചാഹര്‍ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ടിട്ടുണ്ട്. ബുംറ കളിക്കാത്തതിനാല്‍ ചാഹറിന് ആദ്യ ഇലവനില്‍ സ്ഥാനം നേടാനുള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാകുമോ എന്ന കാര്യം സംശയമാണ്.
ബൗളിങ് വിഭാഗത്തില്‍ ഇന്ത്യ കുറച്ചുകാലമായി വലിയ തിരിച്ചടിയാണ് നേരിടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 40 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 249 റണ്‍സാണ് വഴങ്ങിയത്. ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലും ബൗളര്‍മാര്‍ നന്നായി റണ്‍സ് വഴങ്ങിയിരുന്നു.
ചാഹര്‍ കളിച്ചില്ലെങ്കില്‍ വലംകൈയ്യന്‍ പേസ് ബൗളറായ മുകേഷ് കുമാറിന് ടീമിലിടം ലഭിച്ചേക്കും. മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍ എന്നിവരാണ് ടീമിനുള്ള മറ്റ് പേസ് ബൗളര്‍മാര്‍.
Content Highlights: deepak chahar, india vs south africa, cricket news, sports news, indian cricket, chahar bowling