സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി ചേതന്‍ ശര്‍മ വീണ്ടും; പുതിയ പാനലിനെ തിരഞ്ഞെടുത്ത് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി ചേതന്‍ ശര്‍മയെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന് കമ്മിറ്റിയെ ബിസിസിഐ പുറത്താക്കിയിരുന്നു. പുതിയ സെലക്ടര്‍മാരുടെ പാനലിനെ തിരഞ്ഞെടുത്ത ബിസിസിഐ ചേതന്‍ ശര്‍മയെ തന്നെ വീണ്ടും അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
സൗത്ത് സോണില്‍ നിന്ന് ശ്രീധരന് ശരത്, സെന്‍ട്രല്‍ സോണില്‍ നിന്ന് ശിവ്സുന്ദര്‍ ദാസ്, ഈസ്റ്റ് സോണില്‍ നിന്ന് സുബ്രതോ ബാനര്‍ജി, വെസ്റ്റ് സോണില്‍ നിന്ന് സലില്‍ അങ്കോള എന്നിവരാണ് പുതിയ പാനല്‍ അംഗങ്ങള്‍.
സുലക്ഷണ നായിക്, അശോക് മല്‍ഹോത്ര, ജതിന് പരന്ജപെ എന്നിവരടങ്ങിയ ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അറുനൂറോളം അപേക്ഷകരില്‍നിന്നാണ് അഞ്ചംഗപാനലിനെ തിരഞ്ഞെടുത്തത്.
നേരത്തെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പഴയ സെലക്ഷന് കമ്മിറ്റിയുടെ കാലത്ത് 2021 ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ടില്‍ പോലും കടക്കാതെ ടീം പുറത്താകുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Chetan Sharma To Continue As Chairman Of BCCI Selection Committee