വിക്കറ്റിലേക്ക് പോകാത്ത പന്ത് കൈകൊണ്ട് തട്ടി; മുഷ്ഫിഖുര്‍ റഹീമിന് വിചിത്ര പുറത്താകല്‍

Photo: twitter.com
Photo: twitter.com

ധാക്ക: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം വിചിത്രമായ രീതിയില്‍ പുറത്തായി ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം. കൈല്‍ ജാമിസണ്‍ എറിഞ്ഞ 41-ാം ഓവറില്‍ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റിലേക്ക് പോകുകയാണെന്ന് ധരിച്ച് റഹീം കൈ കൊണ്ട് തട്ടുകയായിരുന്നു.

പിന്നാലെ ന്യൂസീലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും ചര്‍ച്ച ചെയ്ത് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടുകയായിരുന്നു. പിന്നാലെ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ്) തേര്‍ഡ് അമ്പയര്‍ റഹീമിനെ പുറത്താക്കുകയായിരുന്നു. ഇത്തരത്തില്‍ പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് താരമാണ് മുഷ്ഫിഖുര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന 11-ാമത്തെ താരവും. പുറത്താകുമ്പോള്‍ 83 പന്തില്‍ നിന്ന് 35 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Content Highlights: Bangladesh Batter Mushfiqur Rahim Uses Hand To Stop Ball Given Out