വരുന്ന ഓസീസ് പര്യടനത്തില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല; മുന്നറിയിപ്പുമായി സ്റ്റീവ് വോ

സിഡ്നി: ട്വന്റി 20 ലോകകപ്പിനു ശേഷം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനം ഇന്ത്യക്ക് കടുപ്പമേറിയതായിരിക്കുമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ. കഴിഞ്ഞ വര്‍ഷം ഓസീസ് മണ്ണില്‍ നടന്ന ടെസ്റ്റ് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ ചരിത്രമെഴുതിയിരുന്നു.
എന്നാല്‍ ഇത്തവണ നടക്കാനിരിക്കുന്ന പരമ്പരയില്‍ ഓസീസിനാണ് മേല്‍ക്കൈ. ഇവിടത്തെ പിച്ചുകളുടെ സ്വഭാവത്തെ കുറിച്ച് ഇന്ത്യയ്ക്ക് വലിയ പരിചയം പോര. ഇതിനൊപ്പം ഒരു ഡേ-നൈറ്റ് ടെസ്റ്റും ഉണ്ട്. പിങ്ക് പന്തില്‍ ഇന്ത്യക്ക് പരിചയം കുറവാണെന്നും വോ ചൂണ്ടിക്കാട്ടി.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തിരിച്ചെത്തുന്നതും ഓസ്ട്രേലിയക്ക് മേല്‍ക്കൈ നല്‍കുന്നതാണ്. കഴിഞ്ഞ പരമ്പരയില്‍ ഇരുവരും ടീമിലില്ലാതിരുന്നത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരുന്നു. ഇപ്പോള്‍ മാര്‍നസ് ലബുഷെയ്‌നും കൂടി ചേരുന്നതോടെ ഓസീസിന്റെ കരുത്ത് വര്‍ധിക്കും. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്നും വോ വ്യക്തമാക്കി.
Content Highlights: Australia will be favourites Steve Waugh
Content Highlights: