സെമി ലക്ഷ്യമിട്ട് ഇന്ത്യ എ, മൂന്നുമാറ്റങ്ങൾ; ബാറ്റിങ് തിരഞ്ഞെടുത്ത് യുഎഇ

#സ്പോർട്സ് ഡെസ്ക്
Photo: AP
Photo: AP

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ നിർണായകപോരാട്ടത്തിന് ഇന്ത്യ എ. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ യുഎഇയാണ് എതിരാളികൾ. ടോസ് നേടിയ യുഎഇ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളിക്കുന്നത്.

രണ്ട് കളിയിൽ നിന്ന് രണ്ട് പോയിന്റുള്ള ഇന്ത്യയ്ക്ക് ജയം നേടിയാൽ സെമിഫൈനലിലേക്ക് മുന്നേറാം. നാല് പോയിന്റുള്ള പാകിസ്താൻ ഗ്രൂപ്പിൽ നിന്ന് സെമി ഉറപ്പിച്ചിട്ടുണ്ട്. ആയുഷ് ബദോനി, വിപ്രജ് നിഗം, പ്രിൻസ് യാദവ് എന്നിവർക്ക് പകരം പ്രഭ്സിമ്രാൻ സിംഗ്, ഹർഷ് ദുബെ, അർഷാദ് ഖാൻ എന്നിവരാണ് കളിക്കുന്നത്.

ഇന്ത്യ എ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, പ്രഭ്സിമ്രാൻ സിംഗ്, തിലക് വർമ, കുമാർ കുശാഗ്ര, റിങ്കു സിംഗ്, സൂര്യാൻഷ് ഷെഡ്ഗെ, ഷഹ്ബാസ് അഹമ്മദ്, ഹർഷ് ദുബെ, ഹർഷിത് റാണ, അർഷാദ് ഖാൻ

ഞായറാഴ്ച നടന്ന കളിയിൽ 48 റൺസിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.2 ഓവറിൽ 313 റൺസിന് പുറത്തായി. ഇന്ത്യയുടെ മറുപടി 49.1 ഓവറിൽ 265 റൺസിന് അവസാനിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി (100) നേടി. അഭിഷേക് ശർമയും (70), ശഹ്ബാസ് അഹമ്മദും (56) അർധസെഞ്ചുറി നേടി. തോൽവിയാണ് യുഎഇക്കെതിരേ ജയം അനിവാര്യമാക്കിയത്. ഓപ്പണർ വൈഭവ് സൂര്യവംശി ഫോമിലേക്കുയരാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Content Highlights: India A vs United Arab Emirates, Group B, ACC Men's Asia Cup Rising Stars 2026