നേപ്പാളിനെതിരേ അടിച്ചുതകർക്കാൻ വൈഭവും അഭിഷേകും; ഇന്ത്യ എയ്ക്ക് ബാറ്റിങ്, മത്സരം 50 ഓ‌വർ

#സ്പോർട്സ് ഡെസ്ക്
വൈഭവും അഭിഷേകും | ANI
വൈഭവും അഭിഷേകും | ANI

ദോഹ (ഖത്തർ): ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റിൽ ഇന്ത്യ എ ടീം കളത്തിൽ. നേപ്പാളിനെതിരേയാണ് ഇന്ത്യ ‘എ’ ടീം ഏറ്റുമുട്ടുന്നത്. ടോസ് നേടിയ നേപ്പാൾ ഫീൽഡിങ് തിരഞ്ഞെടുത്തു. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ.

ഇന്ത്യയെ തിലക് വർമയാണ് നയിക്കുന്നത്. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി തുടങ്ങിയവർ ടീമിലുണ്ട്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്.

ഞായറാഴ്ച ഇന്ത്യ ‘എ’യും പാകിസ്താൻ ‘എ’യും ഏറ്റുമുട്ടും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ചൊവ്വാഴ്ച യു.എ.ഇ.യുമായി കളിക്കും. ഗ്രൂപ്പ് ‘എ’യിൽ ബംഗ്ലാദേശ് ‘എ’ ഹോങ്‌ കോങ്, അഫ്ഗാനിസ്താൻ ‘എ’, ശ്രീലങ്ക ‘എ’ ടീമുകളാണ് മത്സരിക്കുന്നത്.

Content Highlights: India A vs Nepal, ACC Men's Asia Cup Rising Stars 2026