നിലയുറപ്പിച്ച് വാര്‍ണറും ഖവാജയും, ജയം 249 റണ്‍സകലെ; ആഷസില്‍ ഓസീസ് ഡ്രൈവിങ് സീറ്റില്‍

Photo: AP
Photo: AP

ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന മത്സരത്തില്‍ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മഴമൂലം നാലാം ദിനം നേരത്തേ കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് 249 റണ്‍സ് മാത്രം അകലത്തിലാണവര്‍. ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത ഡേവിഡ് വാര്‍ണര്‍ 99 പന്തില്‍ നിന്ന് 58 റണ്‍സുമായി ക്രീസിലുണ്ട്. 130 പന്തില്‍ നിന്ന് 69 റണ്‍സുമായി ഉസ്മാന്‍ ഖവാജയാണ് വാര്‍ണറിന് കൂട്ട്.

നേരത്തേ നാലാം ദിനം എട്ടിന് 389 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 395 റണ്‍സിന് ഓള്‍ഔട്ടായി. ആറ് റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് കൂട്ടിച്ചേര്‍ക്കാനായത്. സാക്ക് ക്രൗളി (73), ബെന്‍ ഡക്കറ്റ് (42), ബെന്‍ സ്‌റ്റോക്ക്‌സ് (42), ജോ റൂട്ട് (91), ജോണി ബെയര്‍‌സ്റ്റോ (78) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്.

Content Highlights: Ashes 2023 England vs Australia 5th test day 4