സ്റ്റമ്പിലേക്ക് പന്ത് തട്ടിയിട്ട് റണ്ണൗട്ടാക്കി അർഷദീപ്; വൈറലായി വീഡിയോ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Facebook
Photo: Facebook

ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി 20യിൽ ബെവോൺ ജേക്കബ്‌സിനെ ഇന്ത്യൻ പേസർ അർഷദീപ് റണ്ണൗട്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഫുട്‌ബോളിലുള്ള തന്റെ മികവ് പുറത്തെടുത്താണ് അർഷദീപ് ബെവോണിനെ ഔട്ടാക്കിയത്.

ഗ്ലെൻ ഫിലിപ്‌സും ബെവോണും ഒരു സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ റൺഔട്ട്. പന്ത് കൈയിലെടുത്ത് എറിയുന്നതിന് പകരം അർഷദീപ് സ്റ്റമ്പിലേക്ക് കാൽ കൊണ്ട് തട്ടിയിടുകയായിരുന്നു.

18-ാം ഓവറിലെ ഈ റൺഔട്ട് മത്സരത്തിന്റെ ഗതി നിർണയിക്കുന്നതിൽ നിർണായകമായി. ഗ്ലെൻ ഫിലിപ്‌സും ബെവോണും ചേർന്ന് 73 റൺസ് കൂട്ടുകെട്ടുമായി മികച്ച ഫോമിൽ മുന്നേറുകയായിരുന്നു. 16 പന്തിൽ 31 റൺസെടുത്ത് നിൽക്കെയാണ് ബെവോണിനെ പുറത്താക്കി അർഷദീപ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ബെവോൺ പുറത്തായതിനുശേഷം ക്രീസിലെത്തിയ പുതിയ ബാറ്ററായ മൈക്കൾ ബ്രേസ്വെലിന് അതേ രീതിയിൽ വേഗത്തിൽ സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ആറു പന്തിൽ ഏഴ് റൺസ് മാത്രമാണ് നേടിയത്.

Content Highlights: Arshdeep Singh dismissed Bevon Jacobs using a rare football-style kick to the stumps., The crucial wicket broke a 73-run partnership in the 18th over., India successfully chased down the target of 226 with two balls to spare.