ടി20-യിൽ 150 വിക്കറ്റുകൾ തികച്ച് അർഷ്ദീപ്; വിക്കറ്റ് വേട്ടയിൽ റെക്കോഡും

ഓക്ലൻഡ്: അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി അർഷ്ദീപ് സിങ്. ന്യൂസീലൻഡിനെതിരായ നാലാം ടി20 മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഇതോടൊപ്പം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 വിക്കറ്റുകൾ വീഴ്ത്തുന്ന ടെസ്റ്റ് പദവിയുള്ള രാജ്യത്ത് നിന്നുള്ള ബൗളറെന്ന നേട്ടവും അർഷ്ദീപിന് സ്വന്തമായി.
2026 കലണ്ടർ വർഷത്തിൽ ഇതുവരെ അർഷ്ദീപ് 40 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ വിക്കറ്റെടുത്താണ് താരം ഈ നേട്ടത്തിലെത്തിയത്. 2022-ൽ 39 വിക്കറ്റുകൾ നേടിയ അയർലൻഡിന്റെ ജോഷ് ലിറ്റിലിന്റെ റെക്കോഡാണ് അർഷ്ദീപ് മറികടന്നത്. അന്താരാഷ്ട്ര ടി20യിൽ 150 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഒമ്പതാമത്തെ ബൗളർ കൂടിയാണ് താരം.
Content Highlights: Arshdeep Singh becomes the first Indian bowler to reach 150 T20I wickets., Achieved the milestone during the fourth T20I against New Zealand., Sets a new world record for most T20 wickets in a calendar year with 40 wickets in 2026., Surpassed Josh Little's previous record of 39 wickets set in 2022., Becomes the 9th bowler globally to take 150 wickets in international T20s.