ബാറ്റിങ്ങില്‍ മാത്രം പോരാ, ബൗളിങ്ങിലെ കഴിവുകൂടി ഉപയോഗപ്പെടുത്തണം; ജയ്‌സ്വാളിനോട് കുംബ്ലെ

Photo | PTI, AP
Photo | PTI, AP

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാറ്റിങ് യുവതാരം യശസ്വി ജയ്‌സ്വാളിനോട് ടീമിനുവേണ്ടി ബൗളിങ്ങിലും സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് കുറച്ച് ഓവറുകള്‍ ആവശ്യപ്പെടാനും കുംബ്ലെ നിര്‍ദേശിച്ചു. ട്രെയിനിങ് സെഷനിടെ ജയ്‌സ്വാള്‍ സ്പിന്‍ ബൗളെറിയുന്നത് സാധാരണമാണ്. 

'നിങ്ങളുടെ ബാറ്റിങ് നന്നായിരുന്നു. എന്നാല്‍ നിങ്ങള്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടിട്ടുണ്ട്, നിങ്ങള്‍ക്ക് സ്വാഭാവികമായ ലെഗ് സ്പിന്‍ ഉണ്ടെന്നതാണത്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. കാരണം അത് എപ്പോഴാണ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് നടുവേദന ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നാലും പരിശ്രമിക്കുക. ക്യാപ്റ്റനോട് കുറച്ച് ഓവര്‍ എറിയാന്‍ തരാന്‍ ആവശ്യപ്പെടുക'-കുംബ്ലെ ഒരഭിമുഖത്തില്‍ ജയ്‌സ്വാളിനോട് പറഞ്ഞു. 

രോഹിത്തിന്റെയടുക്കല്‍ എപ്പോഴും ചെന്ന് ബോള്‍ ചോദിക്കാറുണ്ടെന്നും അപ്പോള്‍ റെഡിയാവാന്‍ പറയുമെന്നും ജയ്‌സ്വാള്‍ പ്രതികരിച്ചു. ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ചുറി മികവില്‍ കൂറ്റന്‍ ജയമാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നേടിയത്. 434 റണ്‍സിന്റെ റെക്കോഡ് ജയമായിരുന്നു. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
 

Content Highlights: anil kumble advice to yashasvi jaiswal bowling