ടെസ്റ്റ് ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍

Photo: AFP
Photo: AFP

ട്രെന്റ് ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റില്‍ സമാനതകളില്ലാത്ത നേട്ടവുമായി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 650 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍ എന്ന റെക്കോഡാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരില്‍ കുറിച്ചത്. 

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ആന്‍ഡേഴ്‌സണ്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണറും നായകനുമായ ടോം ലാഥത്തിന്റെ വിക്കറ്റെടുത്ത് ആന്‍ഡേഴ്‌സണ്‍ 650 ക്ലബ്ബിലിടം നേടി. 

ടെസ്റ്റ് ക്രിക്കറ്റില്‍ 650 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ആന്‍ഡേഴ്‌സണ്‍. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍. ഇരുവരും സ്പിന്നര്‍മാരാണ്. എന്നാല്‍ ഒരു ഫാസ്റ്റ് ബൗളര്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ അത്ഭുതം എന്ന് മാത്രമേ ക്രിക്കറ്റ് ലോകത്തിന് പറയാനുള്ളൂ. 39 കാരനായ ആന്‍ഡേഴ്‌സണ്‍ ഈ പ്രായത്തിലും ഇംഗ്ലണ്ടിന്റെ ബൗളിങ് കുന്തമുനയാണ്.

രണ്ടാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 553 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 539 റണ്‍സ് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയം നേടിയത്.

Content Highlights: james anderson, england vs new zealand, highest wicket taker in test, cricket news, anderson 650