അരങ്ങേറ്റം പാളി; മോശം റെക്കോർഡുമായി ആഖ്വിബ് നബി

ആഖ്വിബ് നബി | Photo: PTI
ആഖ്വിബ് നബി | Photo: PTI

ഗുവാഹത്തി: അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാനാകും ഏതൊരു കളിക്കാരനും ആഗ്രഹിക്കുക. എന്നാൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ പേസർ ആക്വിബ് നബിക്ക് അരങ്ങേറ്റം അത്ര സുഖകരമായിരുന്നില്ല. ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളർ എന്ന മോശം റെക്കോർഡാണ് കശ്മീരിൽ നിന്നുള്ള ഈ താരം നേടിയത്.

8.5 ഓവർ പന്തെറിഞ്ഞ ആഖ്വിബ് നബി 84 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ 1975-ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ കർസൻ ഘവ്രി നേടിയ റെക്കോർഡ് പഴങ്കഥയായി.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതോടെയാണ് ആഖ്വിബ് നബി ഇന്ത്യൻ ടീമിലെത്തിയത്. റെഡ് ബോൾ ക്രിക്കറ്റിലൂടെയാണ് 29-കാരൻ അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയിരുന്നതെങ്കിലും ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള പേസ് ബൗളർമാരുടെ അഭാവത്തിൽ ഏകദിനത്തിൽ അവസരം ലഭിക്കുകയായിരുന്നു.

Content Highlights: Aaqib Nabi made his ODI debut for India against West Indies in Guwahati., He conceded 84 runs in 8.5 overs, setting an unwanted record for the most runs conceded by an Indian bowler on ODI debut., He broke the previous record held by Karsan Ghavri from 1975., He earned his national team call-up after being the highest wicket-taker in the previous Ranji Trophy season.