ഇന്ത്യൻ നിരയിൽ വൈഭവും അഭിഷേകും തിലകും, മത്സരം അമ്പതോവർ; ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിന് നാളെ തുടക്കം

ദോഹ: 2026 ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിന് നാളെ തുടക്കമാകും. 50 ഓവർ ഫോർമാറ്റിലുള്ള ടൂർണമെന്റിനായി ടീമുകളെല്ലാം തയ്യാറെടുപ്പിലാണ്. എട്ടുടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. നവംബർ 19 മുതൽ 29 വരെ ദോഹയിലാണ് ടൂർണമെന്റ്.
ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യ എ, പാകിസ്താൻ എ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. യുഎഇ, നേപ്പാൾ ടീമുകളാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമുണ്ട്. തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
നേപ്പാളിനെതിരേ നവംബർ 20നാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. രണ്ട് ഗ്രൂപ്പുകളിൽ നിന്നും മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ ഏറ്റുമുട്ടും. നവംബർ 26,27 തീയതികളിലാണ് സെമി. നവംബർ 29 നാണ് ഫൈനൽ.
ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് 2026 മത്സരക്രമം
ബംഗ്ലാദേശ് എ vs ഹോങ്കോങ് - നവംബർ 19 (ഗ്രൂപ്പ് എ)
ശ്രീലങ്ക എ vs അഫ്ഗാനിസ്ഥാൻ എ - നവംബർ 19 (ഗ്രൂപ്പ് എ)
പാകിസ്താൻ എ vs യുഎഇ - നവംബർ 20 (ഗ്രൂപ്പ് ബി)
ഇന്ത്യ എ vs നേപ്പാൾ - നവംബർ 20 (ഗ്രൂപ്പ് ബി)
ശ്രീലങ്ക എ vs ഹോങ്കോങ് - നവംബർ 21 (ഗ്രൂപ്പ് എ)
ബംഗ്ലാദേശ് എ vs അഫ്ഗാനിസ്ഥാൻ എ - നവംബർ 21 (ഗ്രൂപ്പ് എ)
യുഎഇ vs നേപ്പാൾ - നവംബർ 22 (ഗ്രൂപ്പ് ബി)
ഇന്ത്യ എ vs പാകിസ്താൻ എ - നവംബർ 22 (ഗ്രൂപ്പ് ബി)
അഫ്ഗാനിസ്ഥാൻ എ vs ഹോങ്കോങ് (ഗ്രൂപ്പ് എ)
ശ്രീലങ്ക എ vs ബംഗ്ലാദേശ് എ - നവംബർ 23 (ഗ്രൂപ്പ് എ)
ഇന്ത്യ എ vs യുഎഇ - നവംബർ 24 (ഗ്രൂപ്പ് ബി)
പാകിസ്താൻ എ vs നേപ്പാൾ - നവംബർ 24 (ഗ്രൂപ്പ് ബി)
Content Highlights: 2026 Asia Cup Rising Stars begins tomorrow in Doha, running from November 19 to 29