കേരളത്തിനായി രഞ്ജി അരങ്ങേറ്റം, നാലു വിക്കറ്റുമായി തിളങ്ങി 16-കാരന്‍ ഏദന്‍ ആപ്പിള്‍ ടോം

Photo: special arrangement
Photo: special arrangement

രാജ്‌കോട്ട്: കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദന്‍ ആപ്പിള്‍ ടോം. 

ഗ്രൂപ്പ് എയില്‍ മേഘാലയക്കെതിരായ മത്സരത്തിലാണ് 16-കാരനായ ഏദന്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം. 

ഇതോടൊപ്പം മനുകൃഷ്ണന്‍ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റണ്‍സിന് ഓള്‍ഔട്ടായി. 

ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദന്‍ ആപ്പിള്‍ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തില്‍ തന്നെ അരങ്ങേറ്റവും സാധ്യമായി.

Content Highlights: 16 year old edhen apple tom made his Ranji trophy debut for Kerala with four wickets

Content Highlights: