സമ്പൂർണ്ണ ദിവസഫലം- 04-06-2026 വ്യാഴം

പ്രതീകാത്മക ചിത്രം | എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം | എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

അസുഖങ്ങൾ പരസ്പരം കാണുന്നതിൽ നിന്നും പ്രണയിതാക്കളെ തടഞ്ഞേക്കാം. അവിവാഹിതരായവർ മാതാപിതാക്കളുമായും കുടുംബത്തിലെ മുതിർന്നവരുമായും സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ചേക്കാം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. ജോലി ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വായ്പാ ഗഡുക്കളുൾപ്പടെയുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാനുമുള്ളതിനാൽ നിങ്ങൾ ഇന്ന് സമ്മർദ്ദത്തിലാകും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

ഒരുമിച്ച് സായാഹ്നം ചെലവഴിക്കുന്നതിനാൽ പ്രണയിതാക്കൾ ഇന്ന് സന്തോഷവാന്മാരും സന്തോഷവതികളുമാകും. പ്രായമായവർ ഇന്ന് സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കും. പുതിയ ആത്മീയ പരിശീലനങ്ങൾ സ്വീകരിക്കുന്നതിന് പറ്റിയ ദിവസം കൂടിയാണിത്. ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. അഭിഭാഷകർക്ക് വിവിധ കേസുകളിൽ അഭിപ്രായം പറയേണ്ടതായി വരികയും തങ്ങൾ ഏറ്റെടുത്തിരിക്കുന്ന കേസുമായി മുന്നോട്ടുപോകേണ്ടിവരികയും ചെയ്യും. പഠനത്തിനായി സമയം ചെലവഴിക്കുന്ന മക്കളെക്കുറിച്ച് മാതാപിതാക്കൾ അഭിമാനിക്കും. കായികതാരങ്ങളെ ജോലിയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പങ്കാളിയോടും കുട്ടികളോടുമൊപ്പമുള്ള സായാഹ്നം ആസ്വാദ്യകരമാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സ്ഥലമോ കെട്ടിടമോ വിൽക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല പ്രതികരണം ലഭിക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും. 

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

പങ്കാളിയോടും കുട്ടികളോടുമൊപ്പമുള്ള സായാഹ്നം ആസ്വാദ്യകരമാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സ്ഥലമോ കെട്ടിടമോ വിൽക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂല പ്രതികരണം ലഭിക്കും. പരീക്ഷകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)

അവിവാഹിതരായവർക്ക് അവരുടെ യഥാർത്ഥ പങ്കാളിയെ ഇന്ന് കണ്ടുമുട്ടാം. പുതിയ കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുൻപ് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ജാഗ്രത പുലർത്തണം. ഇടപാടുകാരുടേയും കരാറിന്റെയും വിശ്വസനീയത ഉറപ്പുവരുത്തുന്നത് നന്നായിരിക്കും..അല്ലെങ്കിൽ കബളിപ്പിക്കപ്പെട്ടേയ്ക്കാം. എതിർലിംഗത്തിലുള്ളവരുമായി ചങ്ങാത്തം കൂടാൻ വിദ്യാർത്ഥികൾ ഇപ്പോൾ സമയം പാഴാക്കരുത്. അവരുടെ പഠനങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചേക്കാം. ഉന്നതരായ, സ്വാധീനശേഷിയുള്ളയാളുകളുടെ ശ്രദ്ധപിടിച്ചുപറ്റാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും. അവരുടെ തൊഴിൽപരമായ ഉയർച്ചയിൽ ഇത് ഗുണം ചെയ്യും. കലാകാരന്മാരുടെ സൃഷ്ടികളെക്കുറിച്ച് നല്ലതും ചീത്തതുമായ ആഭിപ്രായങ്ങൾ ഉയർന്നുവരും. എന്നാൽ കലാകാരന്മാർ സമചിത്തതയോടെ ഇതിനെ സ്വീകരിക്കണം. നിങ്ങൾ ഇന്ന് ആരോഗ്യത്തിന്റെ നിറവിലായിരിക്കും. അതിനാൽ അസുഖം ബാധിക്കുന്നതിനെക്കുറിച്ച് ആലോചിച്ച്‌ വിഷമിക്കേണ്ടതില്ല.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

അവിവാഹിതരായവർ ഇപ്പോൾ സ്വന്തം ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാൻതുടങ്ങണം. അധിക ചില ഉത്തരവാദിത്തങ്ങൾ അവർഏറ്റെടുക്കണം. ഒരു പുതിയ സംരംഭം ആരംഭിക്കുന്നവർക്ക് മാതാപിതാക്കളും മൂത്തസഹോദരങ്ങളും സാമ്പത്തിക സഹായം നൽകും. തങ്ങളുടെ ആശയങ്ങൾക്കും അവബോധത്തിനും അനുസൃതമായി പ്രവർത്തിക്കാൻ അഭിഭാഷകരോട് നിർദ്ദേശിക്കുന്നു. ഇത് തെറ്റുകൾ വരുത്താതെ വിജയതീരമണയാൻ അവരെ സഹായിക്കും പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. സാങ്കേതിക വിദഗ്ദ്ധർക്ക് ഇന്ന് തൊഴിൽ പരമായ സംതൃപ്തി ലഭിക്കും. അവർ സന്തോഷവാന്മാരും സന്തോഷവതികളുമായിരിക്കും. അക്കൗണ്ടന്റുമാർക്ക് ഭാഗ്യദിനം. അവരുടെ പ്രശസ്തി വർധിക്കും. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവർത്തിക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

മടുപ്പുതോന്നുന്നതിനാൽ ദിവസത്തിന്റെ ഏറിയ പങ്കും നിങ്ങൾ വീട്ടിൽ ചെലവഴിക്കും. തിരക്കിലായതുകാരണം അവിവാഹിതർക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാതെ വരും. പഠനത്തിനായി അകന്നു കഴിയുന്ന കുട്ടികൾ അപ്രതീക്ഷിതമായി വീട്ടിലെത്താം. അവരുടെ മടങ്ങിവരവിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാക്കും. ദിവസഷെഡ്യൂളിലെ മാറ്റങ്ങൾ യാത്ര മാറ്റിവയ്ക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്തും നേരിടാനുള്ള ചങ്കൂറ്റം അധ്യാപകർക്കുണ്ടാകും. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ അവർക്ക് ഇന്ന് സാധിക്കും. അനൗപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും. 

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ദമ്പതികൾ ഇന്ന് തെറ്റിദ്ധാരണകൾ സ്വയം പരിഹരിക്കും. ഇത് സമാധാനം തിരികെ കൊണ്ടുവരും. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു ലോംഗ് ഡ്രൈവ് ഇന്ന് സന്തോഷവും ഊർജജവും പ്രദാനം ചെയ്യും. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്ന വിധത്തിൽ അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്കൗണ്ടന്റുമാർ മുൻഗണന നൽകേണ്ടതുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഷെഡ്യൂൾ ചെയ്ത പ്രകാരം അവരുടെ ജോലികളുമായി മുന്നോട്ട് പോകും. രോഷാകുലനായ സുഹൃത്തിനെ അനുനയിപ്പിക്കേണ്ടി വരുന്നതിനാൽ രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇന്ന് മികച്ച ദിനമായിരിക്കില്ല.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. കായികതാരങ്ങൾക്ക് ഇന്ന് വളരെ ഊർജ്ജസ്വലത അനുഭവപ്പെടും. ഏത് വെല്ലുവിളികളെയും നേരിടാനും അവർക്ക് കഴിയും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

ദമ്പതികൾ ഇന്ന് പ്രണയാതുരമായ സായാഹ്നത്തിനായി കൊതിക്കും. മുതിർന്നവരോടും പാവപ്പെട്ടവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന കുട്ടികൾ വീട്ടിലും സ്‌ക്കൂളിലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം വ്യാപാരികളെ തേടിയെത്തും. അതുവഴി അവർക്ക് ബിസിനസ് വിപുലീകരിക്കാനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കും. റിയൽ എസ്‌റ്റേറ്റ് വ്യവസായികൾക്ക് മികച്ച ദിനം. അമിതപ്രതീക്ഷയുടെ ഭാരത്തിൽ ജീവിക്കാതെ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ അവർ തയ്യാറാകേണ്ടി വരും. ശമ്പള വർദ്ധനവ്, പ്രമോഷൻ എന്നിവയുൾപ്പടെ വിസ്മയിപ്പിക്കുന്ന നേട്ടമാണ് ഇന്ന് അധ്യാപകരെ കാത്തിരിക്കുന്നത്. വരുമാന സാധ്യതകൾ തുറക്കപ്പെടുന്നതിനാൽ പ്രതീക്ഷ നൽകുന്ന ദിനം.