നിഷേധാത്മകതയാണ് മലയാളിയുടെ മുഖമുദ്ര, എന്തിനെയും കാര്യമറിയാതെ വിമര്‍ശിക്കും-സ്വാമി ആനന്ദവനം ഭാരതി

മഹാകുംഭമേളയില്‍ മഹാമണ്ഡലേശ്വരായി അഭിഷിക്തനായ സ്വാമി ആനന്ദവനം ഭാരതിയുമായി സംസാരിക്കുകയാണ് കെ.എന്‍.ഷാജി
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അങ്ങ് ഇടതുപക്ഷ രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. സമരങ്ങളില്‍ സജീവമായിരുന്നു. അറസ്റ്റ്, പൊലീസ് മര്‍ദ്ദനം മുതലായവ അനുഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് 'മാതൃഭൂമി 'യിലെ പത്രപ്രവര്‍ത്തനരംഗത്തും കര്‍മ്മനിരതനായിരുന്നു. സംന്യാസത്തിന്റെ കഠിനപാതയിലേക്കുള്ള വഴിത്തിരിവ് എപ്പോഴായിരുന്നു?
അത് പെട്ടെന്ന് സംഭവിച്ചതല്ല. പത്രപ്രവര്‍ത്തന മേഖലയില്‍ ജോലി ചെയ്യുമ്പോഴും സംന്യാസിമാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും ആശ്രമങ്ങളില്‍ താമസിക്കുവാനും അവരൊരുമിച്ച് സഞ്ചരിക്കുവാനും സംഗതിയായിട്ടുണ്ട്. ആത്മീയമായ ഒരു അന്തര്‍ധാര മനസ്സിന്റെ അടിത്തട്ടില്‍ ഉണ്ടായിരുന്നു എന്നര്‍ത്ഥം. അങ്ങനെ സ്വാഭാവികമായ ഒരു പരിണാമമായിരുന്നു, സംന്യാസമാര്‍ഗ്ഗം.
Content Highlights: Swami Anandavanam Bharati Maha Kumbh Mela Mahamandaleshwar Hinduism Spirituality Sannyasa India