സമ്പൂർണ്ണ ദിവസഫലം | വെള്ളി (27-11-2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
തൊഴിലിനായുള്ള അഭിമുഖ, എഴുത്തു പരീക്ഷകളിൽ തൊഴിൽ രഹിതർക്ക് വേണ്ടത്ര ശോഭിക്കാനാകില്ല. അമിത ആത്മവിശ്വാസവും വ്യക്തിപരമായ പ്രശ്നങ്ങളും വിദ്യാർത്ഥികളെ ബാധിക്കും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും. നിങ്ങൾ ഇന്ന് ഊജ്ജത്തിന്റെ പവർഹൗസാകും. സ്വന്തം ആരോഗ്യത്തിൽ ആത്മവിശ്വാസം തോന്നും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. ഉന്നത പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും. പുതിയ ജോലി ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമല്ല. അവസരങ്ങൾ ഉടൻതന്നെ ലഭിക്കുമെന്നതിനാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
വ്യത്യസ്ത സംസ്കാരത്തിൽ നിന്നും പശ്ചാത്തലത്തിൽ നിന്നും വരുന്ന ഒരാളിൽ അവിവാഹിതർക്ക് താൽപര്യം തോന്നാം. എന്നാൽ വിവാഹലോചന നന്നായി ആലോചിച്ചിട്ടുവേണം. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. സാങ്കേതിക മേഖലയിലുള്ളവർ ഷെഡ്യൂൾ പിൻപറ്റാൻ ബുദ്ധിമുട്ടും. അസുഖബാധിതനായ ബന്ധുവിന്റെ വസ്തുസംബന്ധമായ ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ കരുതലെടുക്കുക. യുക്തിസഹമായി തീരുമാനങ്ങളെടുക്കുന്നത് ഓഹരി നിക്ഷേപകരെ സഹായിക്കും. ചില ഓഹരികളിൽ നിക്ഷേപം നടത്താൻ പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
മടുപ്പുതോന്നുന്നതിനാൽ ദിവസത്തിന്റെ ഏറിയ പങ്കും നിങ്ങൾ വീട്ടിൽ ചെലവഴിക്കും. തിരക്കിലായതുകാരണം അവിവാഹിതർക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാതെ വരും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
കല,സാഹിത്യം എന്നീ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അത് വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സോഫ്റ്റ്വെയറിലോ മാർക്കറ്റിംഗിലോ ജോലി ആഗ്രഹിക്കുന്നവർക്കായി അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള നല്ല ദിവസമായിരിക്കും ഇന്ന്. ബിസിനസുകാർക്ക് നല്ല ദിവസം. എന്നാൽ തിരിച്ചടികൾക്കുള്ള സാധ്യതയുമുണ്ട്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. പുനരവലോകനത്തിനായി വിദ്യാർത്ഥികൾ കൂടുതൽ സമയം ചെലവഴിക്കണം.പ്രത്യേകിച്ചും പഠന സമയത്ത് ഏകാഗ്രത നഷ്ടപ്പെടുന്നവർ. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
നിങ്ങൾ സാമ്പ്രദായികമല്ലാത്ത ബന്ധത്തിൽ ഏർപ്പെട്ടേയ്ക്കാം. എന്നാൽ പെട്ടെന്ന് വിടുതൽ നേടിയില്ലെങ്കിൽ എക്കാലവും അതിൽ കുടുങ്ങി ജീവിതം ദുസ്സഹമായേക്കാം. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. മെഡിക്കൽ പ്രൊഫഷണലുകൾക്ക് സ്ഥാനകയറ്റത്തിനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാൻ ഉചതിമായ ദിനം. മനോഹരമായ ഒരു സ്ഥലത്തേക്ക് വിദ്യാർത്ഥികളുമൊത്തുള്ള ഒരു യാത്ര ഇന്ന് അധ്യാപകരെ സന്തോഷിപ്പിക്കും. ശാന്തമായ അന്തരീക്ഷത്തിൽ അവർ വിശ്രമിക്കും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്നങ്ങളെ തരണം ചെയ്യും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. ഓഹരി നിക്ഷേപകർ ഇന്ന് ട്രേഡിംഗിൽ നിന്നും വിട്ടുനിൽക്കും. കുടുംബത്തോടൊപ്പം അവർ സമയം ചെലവഴിക്കും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കിടാതിരിക്കുന്നത് നല്ലതല്ല. ഇത് പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റുകയും ഇരുവരുടേയും ആശങ്ക വർധിപ്പിക്കുകയും ചെയ്യും. വിവാഹനിശ്ചയം കഴിഞ്ഞവർ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തും. പ്രശ്ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. എഞ്ചിനീയർമാർ ഇന്ന് ഉയർന്ന സ്ഥാനങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാം, അത് സമീപഭാവിയിൽ അവർക്ക് പ്രയോജനം ചെയ്യും. അക്കൗണ്ടന്റുമാർ ഇന്ന് ജോലിയിൽ നിന്ന് ഇടവേള എടുക്കും. കുടുംബത്തോടൊപ്പം ആസ്വാദ്യകരമായ ഒരു ദിവസം അവരെ കാത്തിരിക്കുന്നു. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയിതാക്കൾ പരസ്പരം കണ്ടുമുട്ടുകയും അറിയുകയും ചെയ്യും. ഇന്ന് എല്ലായിടത്തും പ്രണയമുണ്ട്. മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളെ കാത്തിരിക്കുന്നത്. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അമ്യൂസ്മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. നിങ്ങളുടെ സർഗ്ഗശക്തിയും വശ്യതയും ഇന്ന് ഉന്നതിയിലാണ്. അതിന്റെ ബലത്തിൽ ഇന്ന് പുതിയ പ്രോജക്ടുകൾ ആരംഭിക്കാവുന്നതാണ്.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയിതാക്കൾ പരസ്പരം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോർക്കുകയും അത് നിറവേറ്റുകയും ചെയ്യും. ഗാർഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ ദിനം.ധൈര്യമായും തുറന്നമനസ്സോടെയും ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. എന്നാൽ പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നത് ദോഷം ചെയ്യും. ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വിദ്യാർത്ഥികളെ അവരുടെ പഠനങ്ങളിൽനിന്ന് തടയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല.
Content Highlights: Daily horoscope predictions for all 12 zodiac signs, Insights on career, job interviews, and professional growth, Guidance on relationships, health, and student performance