സമ്പൂർണ്ണ ദിവസഫലം | ചൊവ്വ (10-11-2026)

പ്രതീകാത്മക ചിത്രം എഐ നിർമ്മിതം
പ്രതീകാത്മക ചിത്രം എഐ നിർമ്മിതം

മേടം

(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)

ഉത്കണ്ഠയും അനിശ്ചിതത്വവുമുള്ള മാനസികാവസ്ഥ പങ്കാളിയെ നിങ്ങളിൽ നിന്നും അകറ്റും. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. കായികതാരങ്ങൾ വലിയ വെല്ലുവിളികൾ തരണം ചെയ്യാനുള്ള ഊർജ്ജസ്വലത കൈവരിക്കും. വൈകാരികസംഘർഷത്തിൽ പെട്ടുഴലുന്ന വിനോദവ്യവസായത്തിലെ വ്യക്തികൾക്ക്‌ ഇന്ന് മോശം ദിനം. വിവിധ ചടങ്ങുകളിൽ പങ്കെടുത്ത് പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്താനാകും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.

ഇടവം

(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)

മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. പ്രായമുള്ളവരെ മുറികൾ മോടികൂട്ടാനും സാധനങ്ങൾ അടുക്കിവയ്ക്കാനും സഹായിക്കുക.അത് അവരെ സന്തോഷിപ്പിക്കും. ചെറിയ അസുഖങ്ങൾ കുട്ടികളെ അസന്തുഷ്ടരും അസ്വസ്ഥരുമാക്കും. പുറത്ത് കളിക്കാനാകാതെ അവർ വീടുകളിൽ തളച്ചിടപ്പെടും. അക്കൌണ്ടിംഗ്, മാനേജ്മെന്റ് പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് ഒരു നല്ല ദിവസം. അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നത് കായികതാരങ്ങളുടെ ഊർജ്ജസ്വലത വർധിപ്പിക്കും. റെക്കോർഡുകൾ പഴങ്കഥയാക്കി കായികതാരങ്ങൾ കുതിക്കും.

മിഥുനം

(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തെപരിചയപ്പെടുത്തുന്നതിനുള്ള മികച്ച ദിവസമായിരിക്കാം ഇന്ന്. വിവാഹത്തിനായി നിങ്ങൾഎന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ സുഗമമായിനടക്കാം. മരുന്നിനേക്കാൾ ശുദ്ധവായു പ്രായമായവർക്ക് ഗുണം ചെയ്യും. മെഡിക്കൽ പ്രൊഫഷണലുകൾ ജോലിയിൽ ഉത്സാഹം കാണിക്കുമെങ്കിലും എളുപ്പത്തിൽ പ്രകോപിതരാകുകയും സമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട സംവാദത്തിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ശോഭിക്കാനാകും. കൂട്ടായ പഠനം വിദ്യാർത്ഥികളെ സഹായിക്കും.

കർക്കടകം

(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)

പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പുതിയ പ്രൊജക്ട് പൂർത്തിയാകുന്നതിലെ അപ്രതീക്ഷിത കാലതാമസം റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരെ വലയ്ക്കും. ഇന്ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന സ്‌കൂൾ ടൂറിൽ വിദ്യാർത്ഥികൾക്ക്പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും. വിനോദവ്യവസായത്തിലുള്ളവർ ശത്രുക്കളുടെ ദ്രോഹത്തിന് വിധേയമായേക്കാം.

ചിങ്ങം

(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)

കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സുഹൃത്തുക്കളുമായോ സഹപാഠികളുമായോ സംസാരിക്കുമ്പോൾ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം.തെറ്റിദ്ധാരണ വരാനുള്ള സാധ്യതയുണ്ട്. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കാലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല. ചെലവുകൾ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കും.പണ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും.

കന്നി

(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)

ദമ്പതികൾ അവരുടെ ഭാവിക്കായി ഒരു പദ്ധതിയും തയ്യാറാക്കരുതെന്ന്നിർദ്ദേശിക്കുന്നു. കുറച്ച് ദിവസത്തിനുള്ളിൽ സാഹചര്യങ്ങൾ പൂർണ്ണമായുംമാറിയേക്കാം. അവിവാഹിതരായവർ എതിർലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോൾ ജാഗ്രതപാലിക്കാൻ നിർദ്ദേശിക്കുന്നു. അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. കുട്ടികൾ കൈവരിച്ച പുരോഗതിയെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും അഭിമാനിക്കും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.

തുലാം

(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)

ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. ലാഭകരമായ ഒരു ഇടപാട് നടത്താനായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ വിനോദോപാദികൾക്ക് സാധിക്കും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. കലാകാരന്മാർക്ക് ഇന്നത്തെ ദിനം ഉത്സാഹമില്ലാത്തതും വിരസവുമാ യിരിക്കും. ചിന്തകൾ അകന്നുപോകുന്നതിനാൽ സർഗാത്മകയ്ക്ക് ഊനം തട്ടിയതായി അവർക്ക് തോന്നും. ക്രിയാത്മക മനോഭാവവും ദൃഡനിശ്ചയവും നിങ്ങളെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും.

വൃശ്ചികം

(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)

നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. മെഡിക്കൽ പ്രൊഫഷണലുകളുടെ ജോലി സുഗമമായി മുന്നേറും. പതിവു തടസ്സങ്ങൾ ഇന്നുണ്ടാകില്ല. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. കഠിന പ്രയ്‌നത്തിന് നന്ദി. കായികതാരങ്ങൾ പുതിയ റെക്കോർഡുകൾ സ്ഥാപിക്കും.

ധനു

(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)

രാശി അനുകൂലമായതിനാൽ നിങ്ങൾ ഇന്ന് കൂടുതൽ റൊമാന്റിക്കാകും. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തുന്ന മക്കളെക്കുറിച്ചോർത്ത് മാതാപിതാക്കൾ അഭിമാനിക്കും. മക്കൾ പ്രശസ്തരാകും. യാത്രയ്ക്കിടെ ചെറിയ പ്രശ്‌നങ്ങളുണ്ടാകാം. അത് നിങ്ങളെ ദുർബ്ബലപ്പെടുത്തുകയും നിർജ്ജീവമാക്കുകയും ചെയ്യും ജോലി തേടുന്നവർ സ്വാധീനശക്തിയുള്ള വ്യക്തിയെ പരിചയപ്പെടും. അയാളിൽ മതിപ്പുണ്ടാക്കിയാൽ ജോലി കിട്ടാനുള്ള സാധ്യത ഏറും. സ്വതന്ത്രമായ കരിയർ ,സംരംഭം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിനായുള്ള ആദ്യ നടപടികൾ നിയമരംഗത്ത് പ്രവര്ത്തിആക്കുന്നവർ കൈകൊള്ളും. സ്വതന്ത്രമായി പ്രവര്ത്തി്ക്കുന്നതിനുള്ള വഴികൾ അവർ തേടും. വിദ്യാർത്ഥികൾക്ക് വിഷമകരമായ വിഷയങ്ങളിൽ വ്യക്തത ലഭിക്കും. അവർക്ക് കാര്യങ്ങൾ നന്നായി മനസിലാക്കാനും അതുവഴി അവർ പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കാനും കഴിയും.

മകരം

(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)

ദമ്പതികളെ കാത്തിരിക്കുന്നത് പ്രണായാതുരമായ ദിവസം. പ്രിയപ്പെട്ടവരോടൊത്ത് നിങ്ങൾക്ക് അവധിക്കാലം ആസ്വദിക്കാം. ദീർഘകാല അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചാൽബിസിനസുകാർക്കും വ്യവസായികൾക്കും വളരെയധികം പ്രയോജനം ലഭിക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് മികച്ച ദിനം. ഉദ്യോഗസ്ഥർ, പൗരപ്രമുഖർ എന്നിവരുടെ സഹായത്താൽ വ്യാപാര ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കും. അധ്യാപകർക്കും അവരുടെ തൊഴിലിനും ഉണർച്ചയുണ്ടാകുന്ന ദിനം. നിങ്ങളുടെ സാമാന്യബുദ്ധിയും അവബോധവും സാമ്പത്തിക കാര്യങ്ങളിൽ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

കുംഭം

(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)

ഉദ്യോഗാർത്ഥിയ്ക്ക് ജോയ്‌നിംഗ് ലെറ്റർ ലഭിക്കാൻ വൈകും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. പുതിയ വഴികളും സങ്കേതങ്ങളും പരീക്ഷിക്കുന്ന കലാകാരന്മാർ ഉദ്യമങ്ങൾ വിജയിക്കാത്തതിൽ ആശങ്കാകുലരാകും.തങ്ങളെവിടേയും എത്തുന്നില്ല എന്ന ആധി അവരെ അലട്ടും. ഇന്ന്‌ നിങ്ങൾ‌ വളരെ ആരോഗ്യകരമായ ഒരു ദിവസം ആസ്വദിക്കും.

മീനം

(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)

വിവാഹിതർ കുടുംബത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമിക്കാതെ തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ടുപോകുക. ക്രമേണ നിങ്ങൾ ശരിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾക്ക് ബോധ്യപ്പെടും. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. രാഷ്ട്രീയക്കാർ തങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം നേടും. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉപദേശം കായികതാരങ്ങൾക്ക് ഗുണം ചെയ്യും. കലാകാരന്മാരുടെ സൃഷ്ടികളെക്കുറിച്ച് നല്ലതും ചീത്തതുമായ ആഭിപ്രായങ്ങൾ ഉയർന്നുവരും. എന്നാൽ കലാകാരന്മാർ സമചിത്തതയോടെ ഇതിനെ സ്വീകരിക്കണം. ആരോഗ്യം നിറഞ്ഞതും ആശ്വാസകരവുമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുഭവപ്പെടും.

Content Highlights: Comprehensive daily horoscope predictions for all 12 zodiac signs from Aries to Pisces., Astrological guidance covering career, relationships, health, and finances., Tailored advice for students, athletes, artists, and professionals based on planetary alignments.