സമ്പൂർണ ദിവസഫലം | ഞായർ (8/11/2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു ലോംഗ് ഡ്രൈവ് ഇന്ന് സന്തോഷവും ഊർജ്ജവും പ്രദാനം ചെയ്യും. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്ന വിധത്തിൽ അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകാം. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്കൗണ്ടന്റുമാർ മുൻഗണന നൽകേണ്ടതുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഷെഡ്യൂൾ ചെയ്ത പ്രകാരം അവരുടെ ജോലികളുമായി മുന്നോട്ട് പോകും. അധ്യാപകർ ഇന്ന് സഹപ്രവർത്തകരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും വകുപ്പ് മേധാവികളുടെയും പ്രശംസ നേടും. അവർക്ക് ഒരുപ്രമോഷൻ പോലും ലഭിച്ചേക്കാം.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
പ്രിയപ്പെട്ടയാൾ നിങ്ങളെ അവഗണിച്ചതായി തോന്നിതുടങ്ങുന്നതോടെ പ്രണയം പിരിമുറുക്കത്തിലേയ്ക്ക് വഴിമാറുന്നു. അവിവാഹിതർക്ക് മാനസിക പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. അവർക്ക് ഇഷ്്ടപ്പെട്ട വിവാഹാലോചനയിൽ മാതാപിതാക്കൾ താത്പര്യം കാണിക്കില്ല. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഉദ്യോഗാർത്ഥിയ്ക്ക് അവരുടെ പരിശ്രമത്തിന് തക്ക പ്രതിഫലം ലഭിക്കില്ല. സ്വയം തെളിയിക്കാൻ എഞ്ചിനീയർമാർ ശ്രമിക്കേണ്ടതുണ്ട്. മേലുദ്യോഗസ്ഥർ തെറ്റുകൾ കണ്ടെത്തിയേക്കാം. ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഭാഗ്യദിനം. അവർ ഇന്ന് തൊട്ടതെല്ലാം പൊന്നാക്കും. ഗുരുതര അസുഖം ബാധിച്ചവരുടെ വേദന ഇന്ന് കുറയുകയും ക്രമേണ അസുഖത്തിന് ശമനമുണ്ടാവുകയും ചെയ്യും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
രാശിഫല പ്രകാരം അവിവാഹിതർ തങ്ങളുടെ ഭാവി പങ്കാളിയെ കണ്ടുമുട്ടുകയും തത്ഫലമായി സന്തോഷവാന്മാരും സന്തോഷവതികളുമായി മാറുകയും ചെയ്യും. കക്ഷികളുടേയും ഇടപാടുകളുടേയും ബാഹുല്യം കാരണം റിയൽ എസ്റ്റേറ്റ് ഏജന്റുമാർ തിരക്കിലകപ്പെടും. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉന്നത പഠനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ തടയും. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും. വിനോദവ്യവസായത്തിലുള്ളവർക്ക് ഇന്ന് കുറച്ച് നഷ്ടം നേരിടാം. പ്രലോഭനങ്ങളിൽ വശംവദരാകാതെ നോക്കണം. പ്രിയപ്പെട്ടവരുടെ സ്നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കുടുംബത്തെപരിചയപ്പെടുത്തുന്നതിനുള്ള മികച്ച ദിവസമായിരിക്കാം ഇന്ന്. വിവാഹത്തിനായി നിങ്ങൾഎന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ സുഗമമായിനടക്കാം. ദീർഘദൂരയാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. തൊഴിലന്വേഷകർ തങ്ങളുടെ ജീവിതലക്ഷ്യത്തെക്കുറിച്ച് പര്യാലോചിക്കുകയും തദനുസൃതമായി മനോഭാവം മാറ്റുകയും വേണം റിയൽ എസ്റ്റേറ്റ് ഏജന്റുമാർ തങ്ങളുടെ സേവന വേതന വ്യവസ്ഥകൾ വ്യക്തമായി ഇടപാടുകാരനെ അറിയിച്ചിരിക്കണം. പ്രശ്നങ്ങൾ മുൻകൂട്ടി അറിയിച്ചില്ലെന്ന പരാതി ഇടപാടുകാരന്റെ ഭാഗത്തുനിന്നും ഉയരാൻ സാധ്യതയുള്ളതിനാലാണ് ഇത്. ഭൂമി ഇടപാടുകളിൽ തടസ്സം നേരിടുന്നതുകാരണം മറ്റു സാമ്പത്തിക നടപടികളും അവതാളത്തിലാകും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
പ്രണയിതാക്കൾക്ക് ഇന്ന് അകന്നുകഴിയേണ്ടിവന്നേക്കാം. അവിവാഹിതർ ചില വ്യക്തികളിൽ ആകൃഷ്ടരായേക്കാം. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് ഓർക്കുക. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും. മരുന്നുകൾ കഴിക്കുന്നതിലൂടെ ഇന്ന് പെട്ടെന്ന് രോഗം മാറും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സുഹൃത്തുക്കളുമായോ സഹപാഠികളുമായോ സംസാരിക്കുമ്പോൾ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം.തെറ്റിദ്ധാരണ വരാനുള്ള സാധ്യതയുണ്ട്. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ സൃഷ്ടിയെക്കുറിച്ച് നിരൂപകർ മോശം അഭിപ്രായം രേഖപ്പെടുത്തിയേക്കാം. എന്നാൽ അത് കലാകാരന്മാർ ഗൗനിക്കേണ്ടതില്ല.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
വീട്ടിൽ നടക്കുന്ന ശുഭകരമായ സംഭവങ്ങൾ കുടുംബത്തിനു സമാധാനവും സന്തോഷവും നൽകും. പ്രണയിതാക്കൾ തീവ്രപ്രണയത്തിൽ അകപ്പെടും അവർ തമ്മിലുള്ള ബന്ധം ദൃഢമാകും. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. അമ്യൂസ്മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
ദീർഘകാലമായി പ്രണയത്തിലായ വ്യക്തികൾ ഇന്ന് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കും. അനുമതിയ്ക്കായി അവർ മാതാപിതാക്കളെ സമീപിക്കുകയും ചെയ്യും. മുതിർന്ന ഉദ്യോഗസ്ഥരുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തേണ്ടിവരും.അതുകാരണം നേരത്തെ പ്ലാൻ ചെയ്ത കുടുംബത്തോടൊപ്പമുള്ള സവാരി ഉപേക്ഷിക്കേണ്ടിവരും. പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി വ്യവസായികൾ കരാറുകളിൽ ഒപ്പുവയ്ക്കും. റിയൽ എസ്റ്റേറ്റ് ഏജന്റുമാർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കും. ഈ ബന്ധമുപയോഗിച്ച് ഏജന്റുമാർ ഭാവിയിൽ നേട്ടമുണ്ടാക്കിയേക്കാം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. ക്രിയാത്മക മനോഭാവവും ദൃഢനിശ്ചയവും നിങ്ങളെ സാമ്പത്തിക വിജയത്തിലേക്ക് നയിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
നിങ്ങളുടെ പ്രണയത്തിന് ഇന്ന് മാതാപിതാക്കളുടെ അംഗീകാരം ലഭിക്കും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. അക്കൗണ്ടന്റുമാർക്ക് ഭാഗ്യദിനം. അവരുടെ പ്രശസ്തി വർധിക്കും. ഓഹരി രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കുടുംബാംഗങ്ങളോട് പ്രത്യേകിച്ചും കുട്ടികളോട് കൂടുതൽ അടുപ്പം തോന്നും. പോസിറ്റീവ് എനർജി ഉള്ള ആളുകൾ ചുറ്റുമുള്ളത് ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
അപ്രതീക്ഷിതമായ ചില കാരണങ്ങളാൽ നിങ്ങൾക്ക് ഇന്ന് ജോലി ഓഫർനഷ്ടപ്പെടാം. എന്നാൽ പ്രതീക്ഷ നഷ്ടപ്പെടരുത്. മെച്ചപ്പെട്ട ജോലി നിങ്ങളെ കാത്തിരിക്കുന്നു. വിദ്യാർത്ഥികൾ ഇന്ന് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. എന്താണ് ചെയ്യുന്നതെന്ന് അറിയാതെ പോകുന്നതാണ് വിദ്യാർത്ഥികളുടെ പ്രശ്നം. വിവാദങ്ങളിൽ നിന്നും കായികതാരങ്ങൾ വിടുതൽ നേടും. ഗതകാല സ്മരണകളിൽ ജീവിക്കുന്ന കലാകാരന്മാർ പുതിയ ജീവിതസാഹചര്യങ്ങളുമായി ഇണങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലാകും. നിങ്ങൾ ഇന്ന് ആരോഗ്യവാനായിരിക്കും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
കുടുംബബന്ധം ശിഥിലമാകാതിരിക്കാൻ നിങ്ങൾ കോപം നിയന്ത്രിക്കണം. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. തൊഴിൽ രഹിതർ ജോലി തരപ്പെടുത്താൻ കഴിവുള്ളയാളെ പരിചയപ്പെടും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തകരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമ്പോൾ അധ്യാപകർ ജാഗ്രതപാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾക്ക് നഷ്ടപരിഹാരം നൽകേണ്ട ഗതികേട് അധ്യാപകർക്കുണ്ടായേക്കാം. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം.
Content Highlights: Detailed daily horoscope predictions for all 12 zodiac signs from Ashwathy to Revathy., Astrological insights covering career progress, financial outlook, love life, and health., Tailored guidance for professionals, students, business owners, and artists.