സമ്പൂർണ്ണ ദിവസഫലം | തിങ്കൾ (5-10-2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം പ്രായമുള്ളവരെ സന്തോഷിപ്പിക്കും. അവർ സന്തോഷിക്കുന്നത് കണ്ട് കുടുംബം മുഴുവൻ ആഹ്ലാദഭരിതരാകും. കുട്ടികളുടെ അനാരോഗ്യം, അധിക ചെലവ് എന്നിവയാൽ മാതാപിതാക്കൾ ആശങ്കയിലാകും. വിദ്യാർത്ഥികൾ ഇന്ന് അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും. ചിലർ അവരുടെ സഹപാഠികളെ സഹായിച്ചേക്കാം. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും. ഇന്ന് ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല. എല്ലാംകൊണ്ടും മികച്ച ദിനമായിരിക്കും.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
നിങ്ങളുടെ ഔദാര്യവും ഊഷ്മളതയും സന്തോഷകരവും സ്‌നേഹനിർഭരവുമായ നിമിഷങ്ങൾ നിങ്ങൾക്ക് നൽകും. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. പ്രധാനപ്പെട്ട ജോലിയുണ്ടെങ്കിൽ അത് പൂർത്തിയായതിനുശേഷം മാത്രമേ ഏതെങ്കിലും യാത്രകൾക്ക് ഒരുങ്ങാവൂ. കഠിനാധ്വാനത്തിലേർപ്പെടുന്ന ദൃഢനിശ്ചയമുള്ള തൊഴിൽ രഹിതർ അർഹമായ സ്ഥാനങ്ങളിലെത്തപ്പെടും. വിദ്യാർത്ഥികളുടെ അനുസരണക്കേട് അധ്യാപകരുടെ ക്ഷമ പരീക്ഷിക്കും. എന്നാൽ അധ്യാപകർ നിയന്ത്രണം നഷ്ടമാകാതെ സൂക്ഷിക്കണം. വിനോദവ്യവസായത്തിലുള്ള ആളുകൾ പുതിയ സുഹൃത്തുക്കളെ സൃ്ടിക്കും. ഈ പുതിയ ബന്ധങ്ങൾ അവരുടെ കരിയറുയർത്താൻ സഹായിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്നതോടെ കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകും. കുടുംബത്തോടൊപ്പം ഒരു ഉല്ലാസയാത്ര പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് പറ്റിയ ദിവസം. വ്യാപാരം വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല ദിനം. സ്ഥാപനത്തിന് ബ്രാഞ്ചുകൾ ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പൂർത്തീകരിക്കും. റിയൽ എസ്റ്റേറ്റ് ബിസിനസ്സിലുള്ളവർക്ക് ഇന്ന് തിരക്കുള്ള ദിവസം. അനൌപചാരിക സമ്മേളനങ്ങളിൽ സ്വാധീനശക്തിയുള്ളവരോട് സംസാരിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിക്കും ഈ കൂടിക്കാഴ്ച അങ്ങേയറ്റം നീതിയുക്തമായിരിക്കും സാമ്പത്തികമായി മെച്ചപ്പെടുന്നതോടെ കടങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
അവിവാഹിതരായവർ മാതാപിതാക്കൾക്കൊപ്പം അവരുടെ ദിവസം ചെലവഴിച്ചേക്കാം.അവർ ഷോപ്പിംഗിന് പോകാം അല്ലെങ്കിൽ കറങ്ങാൻ പോകാം. ഓഹരി ദല്ലാളുകളും നിക്ഷേപകരും ഊഹകച്ചവടത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണവുമായി വ്യാപാരത്തിലേർപ്പെടുന്നവർ. രാഷ്ട്രീയക്കാർ അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കേണ്ടതുണ്ട്. മികവ് പുലർത്താനുള്ള ആഗ്രഹമാണ് ഇന്നത്തെ പ്രൊഫഷണൽ കളിക്കാരെ നയിക്കുന്നത്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പ്രിയപ്പെട്ട ഒരാളുമൊത്തുള്ള ഒരു ലോംഗ് ഡ്രൈവ് ഇന്ന് സന്തോഷവും ഊർജജവും പ്രദാനം ചെയ്യും. നിലവിലെ ജോലിയോടൊപ്പം മറ്റ് ഉത്തരവാദിത്തങ്ങളും ഡോക്ടർമാർ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. ജോലിയിൽ നിന്ന് അകറ്റിനിർത്തുന്ന വിധത്തിൽ അക്കൗണ്ടന്റുമാരുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകാം. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അക്കൗണ്ടന്റുമാർ മുൻഗണന നൽകേണ്ടതുണ്ട്. സാമൂഹിക വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ വിദ്യാർത്ഥികൾ ഇന്ന് തിരക്കിലായിരിക്കും. സിനിമാ വ്യവസായത്തിലുള്ളവർ ഇന്ന് മികച്ച ഓഫറുകളും സമ്പത്തും പ്രശസ്തിയും നേടിയേക്കാം. മികച്ച സാമൂഹ്യ ജീവിതവും അവർ ആസ്വദിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
പ്രണയിതാക്കൾ ഒരുമിച്ചുള്ള ഒരു സായാഹ്നത്തിനായി കൊതിക്കും. കുടുംബാംഗങ്ങളുടെ ഒത്തുചേരൽ പ്രായമുള്ളവർക്ക് സന്തോഷം നൽകും. കുട്ടികളുമായും മറ്റുള്ളവരുമായും ഇടപഴകുന്നതിൽ പ്രായമുള്ളവർ സന്തോഷം കണ്ടെത്തും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും അഭിഭാഷകർ പുതിയ കേസുകൾ ഏറ്റെടുത്തേക്കാം. ഇതിലൂടെ അവർ പണവും അംഗീകാരവും നേടും. സംവാദം, പ്രസംഗം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് നല്ല ദിവസം. വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാൽ ചലച്ചിത്ര-സാഹിത്യ വ്യവസായ മേഖലയിലുള്ളവർ തിരക്കിലായിരിക്കും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ദമ്പതികൾ ഇന്ന് പ്രണയാതുരമായ സായാഹ്നത്തിനായി കൊതിക്കും. മാർക്ക് കുറയുന്നതിനാൽ പരീക്ഷാ ഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും. ഏതങ്കിലും പ്രമുഖ സ്ഥാപനത്തിന്റെ നിയമോപദേഷ്ടക സ്ഥാനം അഭിഭാഷകർ അലങ്കരിക്കും. അതിലൂടെ പണവും പ്രശസ്തിയും അവർ സ്വന്തമാക്കും. അധികക്ലാസുകൾ എടുക്കേണ്ടിവരുന്നതിനാൽ അധ്യാപകർക്ക് വിദ്യാലയങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. അപ്രതീക്ഷിത വഴിത്തിരിവിൽ പഴയ ശത്രു ചങ്ങാതിയായി മാറും. അവർ നിങ്ങളോട് സഹായ അഭ്യർത്ഥന നടത്തും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
പ്രണയിതാക്കളെ കുടുംബത്തിൽ പരിചയപ്പെടുത്താൻ പറ്റിയ ദിനം. വിവാഹപദ്ധതികൾ വിജയം കാണും. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. ഓഹരി വിപണിയിലുള്ളവർക്ക് വളരെ നല്ല ദിവസം. അവർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാം. സ്ഥാപനങ്ങൾ നടത്തുന്ന പ്രോഗ്രാമുകൾ കാരണം അധ്യാപകർ ഇന്ന് തിരക്കിലാകും. അവർ പിരിമുറുക്കത്തിൽ നിന്ന് മോചനം നേടുകയും ഊർജ്ജസ്വലരാവുകയും ചെയ്യും. ഒരു മാർഗ്ഗദർശിയുടെ സഹായത്തോടെ നേതാക്കൾ ജനപിന്തുണ ഉറപ്പാക്കുകയും രാഷ്ട്രീയ കളരിയിൽ പയറ്റി തെളിയുകയും ചെയ്യും. ഉയർന്ന സ്ഥാനമാനങ്ങൾ അലങ്കരിക്കാനുള്ള അവസരം അവർക്ക് ലഭിക്കും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പരസ്പരമുള്ള കരുതലിൽ പ്രണയിതാക്കൾ സ്വയം മറക്കും. ഭാവിയെ സംബന്ധിച്ച് അവർ തീരുമാനമെടുക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആധി മുതിർന്നവരുടെ ഉറക്കം കെടുത്തും. ബോട്ടിലോ കപ്പലിലോ ഉല്ലാസയാത്ര നടത്താനുള്ള യോഗം കാണുന്നു. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. തങ്ങളുടെ ജോലിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ സമചിത്തതയോടെ കേൾക്കാൻ അധ്യാപകർ തയ്യാറാകണം. ദീർഘകാലമായി അസുഖം ബാധിച്ചവരും കുറച്ചു കാലമായി കിടപ്പിലായവരുമായ രോഗികൾ ഇന്ന് സുഖം പ്രാപിക്കും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
പ്രണയിതാക്കൾക്ക് ഒരുമിച്ചിരിക്കാനും പ്രണയം പങ്കിടാനും അവസരം ലഭിക്കും. ഒരു സായാഹ്ന സവാരിക്കായി ഇവർക്ക് ഒരുമിച്ചുചേരാവുന്നതാണ്. പ്രായമായവർക്ക് നല്ലതും സന്തോഷകരവുമായ ദിവസം. എല്ലാ പ്രായത്തിലുള്ളവരോടും മാതൃകാപരമായും സൗഹാർദ്ദപരമായും പെരുമാറാൻ സാധിക്കുന്നതിനാൽ വയസ്സായവർ ഇന്ന് ആഹ്ലാദഭരിതരായിരിക്കും.അനുഭവപരിചയവും ജീവിതത്തോടുള്ള താൽപ്പര്യവും അവരെ മാതൃകാവ്യക്തികളാക്കും. സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാം. അല്ലെങ്കിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാം. അക്കൌണ്ടിംഗ് പ്രൊഫഷണലുകൾക്ക് ഇന്ന് വിശ്രമിക്കാം. അപ്രതീക്ഷിതമായചില ഭാഗങ്ങളിൽ നിന്നുള്ള സഹായത്തോടെ ദീർഘകാലമായുള്ള പ്രശ്നങ്ങൾ ഇന്ന്പരിഹരിക്കപ്പെടും. പഠനത്തിനും മറ്റ് അക്കാദമിക് പ്രോജക്ടുകൾക്കും സമയം ചെലവഴിക്കാൻ പറ്റിയ ദിനം. ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. പ്രഗത്ഭരായ കായികതാരങ്ങൾക്ക് വിജയകരമായ ദിവസം. സ്വയം മതിപ്പുതോന്നുന്ന വിധത്തിലുള്ള പ്രകടനം അവരുടെ ഭാഗത്തുനിന്നുണ്ടാകും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയിതാക്കൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ. വൈകാരികതയേക്കാൾ പ്രായോഗികതയ്ക്ക് മുൻതൂക്കം നൽകാൻ അവർ തയ്യാറാകേണ്ടിവരും. അവിവാഹിതർക്ക് പ്രണയഭംഗം സംഭവിക്കാം. കുട്ടികൾക്ക് പല കാര്യങ്ങളിലും മാതാപിതാക്കളുടെ പിന്തുണ ആവശ്യമായി വരും. നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. സഹാനുഭൂതി നിറഞ്ഞ സ്വഭാവം വിദ്യാർത്ഥികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അധ്യാപകരെ സഹായിക്കും. കലാകാരന്മാരുടെ കഴിവുകളിൽ ആകൃഷ്ടരായി നിരവധി പേർ അവരുടെ സുഹൃത്തുക്കളാകും. അവരെയെല്ലാം തങ്ങളുടെ സഹജമായ കഴിവുകൊണ്ട് കലാകാരന്മാർ പ്രീതിപ്പെടുത്തും.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
ദമ്പതികൾ അവരുടെ ഭാവിക്കായി ഒരു പദ്ധതിയും തയ്യാറാക്കരുതെന്ന്നിർദ്ദേശിക്കുന്നു. കുറച്ച് ദിവസത്തിനുള്ളിൽ സാഹചര്യങ്ങൾ പൂർണ്ണമായുംമാറിയേക്കാം. സഹോദരന്മാരുയുള്ള ദമ്പതികളുടെ ബന്ധം മൃദുലമാകും. അവിവാഹിതരായവർ എതിർലിംഗത്തിലുള്ളവരുമായി ഇടപഴകുമ്പോൾ ജാഗ്രതപാലിക്കാൻ നിർദ്ദേശിക്കുന്നു. അപവാദങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. യാത്ര ഇന്ന് അനുകൂല ഫലങ്ങൾ നൽകും. പ്രത്യേകിച്ചും വിപണനരംഗത്തുള്ളവർക്ക്. രാഷ്ട്രീയക്കാർക്ക് ജനപിന്തുണയും കേഡറിലെ അംഗബലവും വർധിപ്പിക്കാൻ സാധിക്കും. സൂര്യപ്രകാശം, ശുദ്ധവായു, കായിക പ്രവർത്തനങ്ങൾ എന്നിവ രോഗം ഭേദമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും
Content Highlights: Comprehensive daily horoscope coverage for all 12 zodiac signs in 2026, Insights on career, family, health, and finance for Mesham to Meenam, Actionable astrological guidance to navigate daily challenges and opportunities