സമ്പൂർണ്ണ ദിവസഫലം| ചൊവ്വ (29-09-2026)

മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
പ്രണയം നിങ്ങളെ സന്തോഷിപ്പിക്കുമെങ്കിലും, പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ചെലവുവർധിപ്പിക്കും. വിദേശത്തുകഴിയുന്ന കുട്ടികൾക്ക് നാട്ടിലെത്താനാകാത്ത സ്ഥിതിയുണ്ടാകും. അവരെയോർത്ത് മാതാപിതാക്കൾ ദു:ഖിതരാകും. പുതിയ ജോലിയിലൂടെ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും നിയമരംഗത്തുള്ളവർ ഇന്ന് ഉത്സാഹമുള്ളവരും വിജയികളുമായിരിക്കും. അധ്യാപകർക്ക് ഇന്ന് തൊട്ടതെല്ലാം പിഴക്കും. നിരാശാജനകവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ദിനമാണ് അവരെ കാത്തിരിക്കുന്നത്. അവാർഡുകളോ പ്രതിഫലങ്ങളോ കലാകാരന്മാർക്ക് ഇന്ന് പ്രതീക്ഷിക്കാം.
ഇടവം
(കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകീര്യത്തിന്റെ ആദ്യപകുതിയും)
ഇന്ന് നിങ്ങൾ പഴയ ബന്ധം പുതുക്കും. പരീക്ഷാഫലം കുട്ടികൾക്ക് നിരാശ സമ്മാനിക്കും.എന്നാൽ വരുന്ന പരീക്ഷകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ അവർക്കാകും. ഒഴിവാക്കാൻ കഴിയാത്ത യാത്രകൾ മാത്രം ശരിയായ തയ്യാറെടുപ്പുകളോടെ പൂർത്തിയാക്കുക. തൊഴിലില്ലാത്തവർ ഒടുവിൽ ചില നല്ല വാർത്തകൾ പ്രതീക്ഷിച്ചേക്കാം.ഇന്നത്തെ പഴയ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ജോലി ഓഫറുകളോ പുതിയഅവസരങ്ങളോ വരാം. വിദ്യാർത്ഥികൾ കാരണം ദു:ഖിതരാകുമെങ്കിലും സഹജമായ സഹിഷ്ണുത കാരണം അത്തരം സാഹചര്യങ്ങളെ നേരിടാൻ അധ്യാപകർക്കാകും. കലാകാരന്മാർ തങ്ങളെക്കുറിച്ചും അവരുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കും.
മിഥുനം
(മകീര്യത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
സമാധാനപൂർണ്ണമാകും. അതിനായി കുട്ടികൾ വരെ സഹായിക്കും. അപ്രതീക്ഷിത ബിസിനസ്സ് യാത്ര ഷെഡ്യൂളിനെ ശല്യപ്പെടുത്തിയേക്കാം. എന്നാൽ യാത്രകൊണ്ട് ഗുണമുണ്ടാകും. അസാധാരണ ബിസിനസ് നിർദ്ദേശങ്ങളെ അവഗണിക്കരുത്. തുടക്കത്തിൽ ഉത്കണ്ഠയുണ്ടാക്കുമെങ്കിലും ഭാവിയിൽ ലാഭം കൊയ്യുന്ന ബിസിനസായി അത് മാറാം. സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസം. അധ്യാപകർക്ക് പുതിയ പാഠ്യരീതികൾ ആവിഷ്‌ക്കരിക്കാൻ പറ്റിയ ദിനം. ദിവസത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങൾ പിന്നീട് പരിഹരിക്കപ്പെടും.
കർക്കടകം
(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയ്യവും ആയില്യവും)
അവിവാഹിതരായവർ താൽപ്പര്യമുണർത്തുന്ന ഒരാളെ കണ്ടുമുട്ടും. എന്നാൽ വിവാഹാലോചന തുടങ്ങുന്നതിന് മുൻപ് അവരുടെ മനസ്സിലെന്താണെന്നുകൂടി അറിഞ്ഞിരിക്കണം. എക്കാലവും ഓർമമയിൽ നിൽക്കുന്ന ഒരു വ്യക്തിയെ യാത്രക്കിടയിൽ കണ്ടുമുട്ടും. ഓഹരിദല്ലാളുകളും നിക്ഷേപകരും ഇന്ന് ഊഹകച്ചവടത്തിൽ നിന്നും അകന്നുനിൽക്കണം. പ്രത്യേകിച്ചും മറ്റുള്ളവരുടെ പണമുപയോഗിച്ച് വ്യാപാരം നടത്തുന്നവർ. സംരഭകത്വ സിദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് തിളങ്ങാനുള്ള ദിവസം. പ്രവർത്തനമേഖലയിൽ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാനും സ്ഥാനമാനങ്ങൾ നേടാനും അവർക്ക് അവസരമുണ്ടാകും. ആരോഗ്യമുള്ള ശരീരത്തിൽ നിങ്ങൾക്ക് സ്വയം മതിപ്പ് തോന്നും.
ചിങ്ങം
(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
അപ്രതീക്ഷിത പ്രശ്നങ്ങൾ കാരണം പ്രണയിതാക്കൾക്ക് ഇന്ന് ഒരുമിച്ചിരിക്കാൻ സാധിക്കില്ല. കുടുംബം, സുഹൃത്തുക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്നിവരുമൊത്തുള്ള ഒരുനല്ല ഡ്രൈവ് ഇന്ന് പ്രവചിക്കപ്പെടുന്നു. അടുത്തുതന്നെ ഭാഗ്യം കനിയുമെന്നതിനാൽ നിരാശരാകേണ്ടതില്ല. അസുഖബാധിതനായ ബന്ധുവിന്റെ വസ്തുസംബന്ധമായ ഇടപാടുകൾ കൈകാര്യം ചെയ്യുമ്പോൾ കരുതലെടുക്കുക. സ്‌പോർട്‌സ് ക്വാട്ടയിൽ ജോലി നേടാനുള്ള അവസരം കായികതാരങ്ങൾക്ക് കൈവരും. കർശനമായ ഭക്ഷണക്രമവും ജീവിതശൈലിയും ദിവസം മുഴുവൻ ആരോഗ്യമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കും.
കന്നി
(ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്ര ആദ്യത്തെ പകുതിയും)
ഈ അവധിക്കാലത്ത് പ്രണയിതാക്കൾ ഒരുമിച്ച് യാത്രപോകും. വയസ്സായവർ ഇന്ന് എല്ലാപ്രായത്തിലുള്ളവരോടും സൗഹാർദ്ദപരമായി പെരുമാറും. ഇത് അവരെ ആഹ്ലാദഭരിതരാക്കും. പുതിയ തൊഴിൽ നിങ്ങൾക്ക് പ്രശസ്തിയും അംഗീകാരവും നൽകും. സഹജമായ അവബോധത്തിന്റെ പിൻബലത്തിൽ ശരിയായ തീരുമാനമെടുക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാധിക്കും. ഇതോടെ അവർ സഹപ്രവർത്തരുടേയും ഉയർന്ന സ്ഥാനത്തിരിക്കുന്നവരുടേയും പ്രശംസയ്ക്ക് പാത്രമാകും. പരീക്ഷയ്ക്ക് പഠിക്കാനാരംഭിക്കുന്ന വിദ്യാർത്ഥികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെട്ട ഷെഡ്യൂൾ കർശനമായി പിന്തുടരും.അവർ ഗൗരവപൂർവ്വം സിലബസിനെ സമീപിക്കും. കായികതാരങ്ങളെ ജോലിയിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങും.
തുലാം
(ചിത്ര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
വീട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ദമ്പതികൾ ക്ഷമാശീലമുള്ളവരായി മാറേണ്ടതുണ്ട്. കുട്ടികളുടെ പഠനം ഇന്ന് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാക്കാം. അവർപഠനത്തിൽ മികച്ച പ്രകടനം കാഴ്ചവക്കില്ല. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും.ഉച്ചയൂണിനോ അത്താഴത്തിനോ അവരോടൊപ്പം ചേരാൻ നിർദ്ദേശിക്കുന്നു. അധിക ക്ലാസുകൾക്കായി അധ്യാപകർക്ക് ഇന്ന് ക്ലാസിൽ തുടരേണ്ടിവരാം .പരീക്ഷകൾ അടുത്തുവരുന്നതിനാൽ അധ്യാപകർക്ക് പാഠ്യഭാഗങ്ങൾ തീർത്തുകൊടുക്കേണ്ടിവരും. സിനിമാ വ്യവസായത്തിലുള്ളവർ ഇന്ന് മികച്ച ഓഫറുകളും സമ്പത്തും പ്രശസ്തിയും നേടിയേക്കാം. മികച്ച സാമൂഹ്യ ജീവിതവും അവർ ആസ്വദിക്കും.
വൃശ്ചികം
(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
നിങ്ങൾ സാമ്പ്രദായികമല്ലാത്ത ബന്ധത്തിൽ ഏർപ്പെട്ടേയ്ക്കാം. എന്നാൽ പെട്ടെന്ന് വിടുതൽ നേടിയില്ലെങ്കിൽ എക്കാലവും അതിൽ കുടുങ്ങി ജീവിതം ദുസ്സഹമായേക്കാം. അവിവാഹിതരായവർക്ക് ഇന്ന് ജോലിയിൽ നിന്ന് അമിതഭാരം ഉണ്ടായേക്കാം. ഉദ്യോഗസ്ഥരുമായി ഇടപെടുമ്പോൾ ക്ഷമയോടെയിരിക്കാൻ നിർദ്ദേശിക്കുന്നു. ഒന്നു പുറത്തുപോകുന്നത് ഉന്മേഷം വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. പ്രമുഖരുമായി നടത്തുന്ന കൂടിക്കാഴ്ച ഓഹരി ദല്ലാളുകൾക്കും നിക്ഷേപകർക്കും ഗുണം ചെയ്യും. മനോഹരമായ ഒരു സ്ഥലത്തേക്ക് വിദ്യാർത്ഥികളുമൊത്തുള്ള ഒരു യാത്ര ഇന്ന് അധ്യാപകരെ സന്തോഷിപ്പിക്കും. ശാന്തമായ അന്തരീക്ഷത്തിൽ അവർ വിശ്രമിക്കും. തങ്ങളുടെ ഉറച്ച നിലപാടുകളുടെ പേരിൽ രാഷ്ട്രീയക്കാർ എതിർപ്പ് നേരിടേണ്ടിവരും. എന്നാൽ സ്വതസിദ്ധമായ കഴിവുകൊണ്ടും രാശിയുടെ സഹായത്താലും അവർ പ്രശ്‌നങ്ങളെ തരണം ചെയ്യും.
ധനു
(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. കളിക്കിടെ കുട്ടികളിലുണ്ടാകുന്ന ചെറിയ മുറിവ് , ചതവ് എന്നിവ കുടുംബത്തെയൊന്നാകെ വിഷമിപ്പിക്കും. പാഠ്യേതര വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് കായിക ഇനങ്ങളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കും അടുത്ത ബന്ധുക്കളുടെ അനാരോഗ്യം അധ്യാപകരുടെ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞതാക്കും. കായികതാരങ്ങൾ ആദരിക്കപ്പെടും. ആജീവനാന്ത നേട്ടത്തിനുള്ള അവാർഡ് അവർ സ്വന്തമാക്കിയേക്കാം. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പരിചരണവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും.
മകരം
(ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും)
പ്രശ്‌ന പരിഹാരത്തിനായി പ്രായമുള്ളവരെ സമീപിക്കുന്നത് ഗുണം ചെയ്യും. തങ്ങളുടെ അനുഭവസമ്പത്ത് പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനായതിലും ചെറുപ്പക്കാർ തങ്ങളുടെ സഹായം തേടിയതിലും പ്രായമേറിയവർ സന്തോഷിക്കും. എഞ്ചിനീയർമാർ ഇന്ന് ഉയർന്ന സ്ഥാനങ്ങളിലുള്ള ആളുകളുമായി ബന്ധപ്പെടാം, അത് സമീപഭാവിയിൽ അവർക്ക് പ്രയോജനം ചെയ്യും. അക്കൗണ്ടന്റുമാർ ഇന്ന് ജോലിയിൽ നിന്ന് ഇടവേള എടുക്കും. കുടുംബത്തോടൊപ്പം ആസ്വാദ്യകരമായ ഒരു ദിവസം അവരെ കാത്തിരിക്കുന്നു. അക്കാദമിക് താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾ ഇന്ന് പാഠ്യേതര വിഷയങ്ങളിൽ തിളങ്ങും. താരങ്ങളുടെ പദ്ധതികളോട് ടീം ക്രിയാത്മകമായി പ്രതികരിക്കും.
കുംഭം
(അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും)
പ്രണയിതാക്കളെ കുടുംബത്തിൽ പരിചയപ്പെടുത്താൻ പറ്റിയ ദിനം. വിവാഹപദ്ധതികൾ വിജയം കാണും. മാതാപിതാക്കളുടെ അനുമതി ലഭിക്കാത്തതിനാൽ അവിവാഹിതർക്ക് പാർട്ടികളിൽ പങ്കെടുക്കാൻ സാധിക്കില്ല. മനം മയക്കുന്ന കളികളും തമാശകളുമായി കുട്ടികൾ കുടുംബാംഗങ്ങളുടെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റും.മികച്ച ദിനമാണ് കുട്ടികളെ കാത്തിരിക്കുന്നത്. അഭിഭാഷകർ കേസുകൾ വിജയിക്കുകയും ഫീസിനു പുറമെ വിലകൂടിയ ഉപഹാരങ്ങൾ സമ്മാനമായി അവർക്ക് ലഭിക്കുകയും ചെയ്യും. അമ്യൂസ്‌മെന്റ് പാർക്കിലേക്കോ അത്തരം സ്ഥലങ്ങളിലേക്കോ നടത്തുന്ന യാത്ര അധ്യാപകരെ വിദ്യാർത്ഥികളുമായി അടുപ്പിക്കും. നിങ്ങളുടെ സർഗ്ഗശക്തിയും വശ്യതയും ഇന്ന് ഉന്നതിയിലാണ്. അതിന്റെ ബലത്തിൽ ഇന്ന് പുതിയ പ്രോജക്ടുകൾ ആരംഭിക്കാവുന്നതാണ്.
മീനം
(പൂരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്രട്ടാതിയും രേവതിയും)
പ്രണയിതാക്കൾ പരസ്പരം നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചോർക്കുകയും അത് നിറവേറ്റുകയും ചെയ്യും. ഗാർഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉചിതമായ ദിനം.ധൈര്യമായും തുറന്നമനസ്സോടെയും ചർച്ച ചെയ്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്. എന്നാൽ പ്രശ്‌നങ്ങളെ വൈകാരികമായി സമീപിക്കുന്നത് ദോഷം ചെയ്യും. ആകർഷണീയമായ സ്ഥലത്ത് ദീർഘകാലത്തെ സുഖവാസം സാധ്യമായേക്കാം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വിദ്യാർത്ഥികളെ അവരുടെ പഠനങ്ങളിൽനിന്ന് തടയും. പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി രാഷ്ട്രീയ പ്രവർത്തകർ മധ്യസ്ഥത വഹിക്കാൻ തയ്യാറാകും. എഴുതിതള്ളിയ കടം തിരിച്ചുകിട്ടും. ചെലവിനൊത്ത വരവുണ്ടാകുന്നതിനാൽ നഷ്ടം സഹിക്കേണ്ടി വരില്ല.
Content Highlights: Comprehensive daily horoscope predictions for all 12 zodiac signs in 2026, Insights into career growth, love life, financial status, and health, Tailored astrological guidance for students, professionals, and artists