സന്തോഷം വരുമ്പോൾ പ്രകടിപ്പിക്കുക, കുറ്റബോധം തോന്നേണ്ട ആവശ്യമില്ല

എല്ലാവരും സന്തോഷം ആഗ്രഹിക്കുന്നുണ്ട്, എന്നാൽ, സന്തോഷം ഉണ്ടായിവരുന്നതോടെ ഒരു തരം കുറ്റബോധത്തിൻ്റെ നിഴലുകൾ അതിനെ മൂടാൻ തുടങ്ങും. വളരെ സാധാരണമായ ഒരനുഭവമാണിത്. പ്രത്യക്ഷമായിട്ടായിരിക്കില്ല അത് സംഭവിക്കുന്നത്. എന്നാൽ രഹസ്യമായി മിക്കപ്പോഴും അത് സംഭവിക്കുക തന്നെ ചെയ്യുന്നു. ആളുകൾ അതുകൊണ്ടാണ് അതിനെ മറയ്ക്കാൻ ശ്രമിക്കുന്നത്; കഷ്‌ടപ്പാടുകൾ മാത്രം നിറഞ്ഞ ഒരു ലോകത്ത് സന്തോഷം തോന്നുക എന്ന് പറഞ്ഞാൽ ഒരു തരം വല്ലായ്‌കയാണ് അവർക്ക്, ശരിക്കും ഒരുതരം ലജ്ജ തോന്നുന്നത് പോലെ. അവർക്ക് ശരിക്കും സന്തോഷം കൊണ്ടുതരുന്ന ആനന്ദം നഷ്ടമാവുന്നു.
ഈ വൈരുധ്യം ജീവിത നിഷേധികളായ മതങ്ങളുടെ 'തിരുശേഷി'പ്പുകളാണ്. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയൊന്നുമല്ല. ലോകം മുഴുവനും ഇതുതന്നെയാണ് സ്ഥിതി. ഓസ്ട്രിയയിൽ നിന്നുള്ള സുമുഖനും ആരോഗ്യവാനും പ്രസന്നവാനുമായ ജോർജ് എന്ന് പേരായ ഒരു ഡോക്ടർ, ഈയടുത്ത് കണ്ടുമുട്ടിയ ഒരുദാഹരണമാണ്. സംഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു," എനിക്ക് ഇതുവരേക്കും മനസ്സിലായിട്ടില്ല, സന്തോഷം വരുമ്പോഴൊക്കെയും എന്റെ കണ്ണുകൾ നിറയുന്നതെന്തുകൊണ്ടാണെന്ന്. അതേപ്പറ്റി എനിക്ക് കുറ്റബോധം തോന്നാറുണ്ട്. സന്തോഷം കടന്നുവരുമ്പോൾ എന്നിലുണ്ടാകുന്ന കുറ്റബോധം എന്നിൽ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ കൺഫ്യൂഷൻ എൻ്റെ സന്തോഷത്തെ കെടുത്തിക്കളയും. ഈയിടെ എന്റെയൊരു സുഹൃത്തിൽ നിന്നും ഓസ്ട്രിയൻ ഭാഷയിലുള്ള ഒരു ഓഷോ പുസ്‌തകം കയ്യിൽ കിട്ടുകയുണ്ടായി. ഫിയേഴ്സ് എന്ന പേരിലുള്ള ഒരു സമാഹാരമായിരുന്നു അത്. സന്തോഷത്തെ പ്രതിയുണ്ടാവുന്ന കുറ്റബോധത്തെപ്പറ്റി ഒരു വലിയ ഭാഗം തന്നെയുണ്ടതിൽ. സങ്കീർണ്ണമായ വിഷയങ്ങൾ പോലും എത്രയെളുപ്പത്തിലാണ് പരിഹരിക്കപ്പെടുന്നതെന്ന കാര്യത്തിൽ എനിക്കതിശയം തോന്നി. എൻ്റെ എല്ലാ ആശങ്കകളും തീർന്നുകിട്ടി."
"ഞാൻ ഓർക്കുന്നുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോൾ, വെറുതെ സന്തോഷം വരുമ്പോൾ ചാടി മറിയുകയും ഡാൻസ് ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ, അപ്പോഴെല്ലാം മുതിർന്നവർ ആരെങ്കിലും വന്ന് 'ഒന്ന് അടങ്ങിയിരിക്കെടാ' എന്ന് ആക്രോശിക്കും. എൻ്റെ കാര്യത്തിൽ മാത്രമല്ല, സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന എല്ലാ കുട്ടികളേയും മുതിർന്നവർ വഴക്കുപറയാറുണ്ട്. എനിക്ക് തോന്നിത്തുടങ്ങിയത്, സന്തോഷിക്കുകയെന്ന കാര്യത്തിൽ തെറ്റായ എന്തോ ഉണ്ട് എന്നായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും എന്നിൽ സന്തോഷം ഉണ്ടായിക്കൊണ്ടിരുന്നു. മറ്റൊരു തമാശയെന്തെന്നാൽ, എനിക്ക് പനിയോ മറ്റോ വന്ന് കിടപ്പിലായാൽ, എല്ലാവരും വന്ന് ചോദിക്കാൻ തുടങ്ങും, 'അയ്യോ ജോർജ്, പനി പിടിച്ചോ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി കേട്ടോ'. ആ ദിവസങ്ങളിൽ എല്ലാവരും വളരെ കരുതലും സ്നേഹവുമൊക്കെ കാണിക്കും. അങ്ങനെയങ്ങനെ ഞാൻ ശീലിച്ചെടുത്തത്, സന്തോഷം വന്ന് എല്ലാവരുടേയും വഴക്കു കേൾക്കുന്നതേക്കാൾ ഭേദം, അസുഖം വന്ന് എല്ലാവരുടെയും സ്നേഹവും സഹതാപവും നേടുന്നതാണ് എന്നാണ്.
കണ്ണുകൾ നനയാൻ അടിച്ചമർത്തപ്പെടുന്ന ആ ഇത് ജോർജിന്റെ മനസ്സിൽ ഏറെ ആഴത്തിൽ പതിഞ്ഞുപോയി; അയാളിൽ സന്തോഷം വരുമ്പോഴും താൻ എന്തോ തെറ്റു ചെയ്‌തു എന്ന രീതിയിൽ അയാളുടെ ക തുടങ്ങി. ഒരു കുഞ്ഞിന് സന്തോഷം പ്രകടിപ്പിക്കാനാവുന്നില്ലെങ്കിൽ. അടിച്ചമർ ഊർജ്ജമത്രയും കണ്ണുനീരായാണ് പരിണമിക്കപ്പെടുന്നത്. ഇതേ നിങ്ങളിൽ ദുഃഖമുണ്ടാവുമ്പോൾ കുറ്റബോധമുണ്ടാവുന്നേയില്ല എന്നത് അതിശയിപ്പിക്കേണ്ട ഒന്നാണ്! കണ്ണുനീരായാണ് പരിണമിക്കപ്പെട്ട
കുഞ്ഞുന്നാളുകളിൽ സന്തോഷമായിരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുകയാണെങ്കിൽ, മുതിർന്നുവരുമ്പോഴും മിക്കവരും സന്തോഷമുള്ളവരായിരിക്കും, തീർച്ച.
Content Highlights: Osho on why happiness creates guilt in our minds