100 ദിവസം, ക്വിഡ് കാര്‍, ഓള്‍ ഇന്ത്യ ട്രിപ്പ്; നിധി കാത്തിരിപ്പിലാണ് പ്ലാന്‍ ചെയ്യാത്ത യാത്രയ്ക്കായി

ഒരു നിമിഷത്തിന്റെ തോന്നലിലാണ് പലപ്പോഴും യാത്രകള്‍ തുടങ്ങുക. മുന്‍കൂട്ടിയുള്ള യാത്രകള്‍ പലപ്പോഴും സംഭവിക്കണമെന്നില്ല. എസ്.കെ. പൊറ്റക്കാട്ടിന്റെ പുസ്തകങ്ങളിലൂടെ, സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ക്യാമറ കണ്ണുകളിലൂടെ മലയാളികള്‍ പല രാജ്യങ്ങളിലേക്കും മനസ്സ് കൊണ്ട് സഞ്ചരിച്ചു കഴിഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ യാത്രാവിവരണങ്ങളെന്നത് ട്രാവല്‍ വ്‌ളോഗുകളാകും. കോട്ടയം സ്വദേശിനി നിധി ശോശാ കുര്യന്‍ അങ്ങനെ തുറന്നത് യാത്രകളുടെ ഒരു വിശാലലോകമാണ്. ട്രാവല്‍ എഫ്എം എന്നാണ് ചാനലിന് നൽകിയിരിക്കുന്ന പേര്. തന്റെ യാത്രാവിശേഷങ്ങള്‍ മാതൃഭൂമിഡോട് കോമുമായി പങ്ക് വെയ്ക്കുകയാണ് നിധി.
ഒറ്റയ്ക്ക് തുടങ്ങിയ യാത്രകള്‍
Content Highlights: about travel vlogger nidhi sosa kurian, tourism day 2023 latest