ഭീകരത ഒരു സാംസ്കാരിക പ്രവർത്തനമാണ് | വിമീഷ് മണിയൂര്‍

#വിമീഷ് മണിയൂര്‍
വര: ബാലു
വര: ബാലു

റോഡരികിലെ കിണറിന്റെ ആൾമറയ്ക്ക്
ഒരു ചായക്കപ്പിന്റെ പിടിവെച്ചുകൊടുത്ത
മനുഷ്യനെ ഭയപ്പെടുന്നു

ആരെങ്കിലുമെടുത്ത് 
ഈ കിണറിനെ
ചുണ്ടിനോട് ചേർത്ത് വെച്ച് കുടിക്കുന്നത്
തടയാനാവില്ല. അത്ര തന്നെ

ഒരു പിടി കൊണ്ട്
അയാൾ കിണറിന്റെ ആഴത്തെ
കുഴിച്ചുമൂടി
ഒരു ചായഗ്ലാസിനെ 
എടുത്താൽ പൊന്താത്ത
ഹിമാലയമാക്കി
എന്നും ചെയ്ത് വരുന്ന ഒരു പ്രവർത്തനത്തെ
അസാധ്യമാക്കി
ചായകുടിയെ ട്രോളി

അയാൾ ഭീകരനാണ്
ഭീകരത പലപ്പോഴും
ഒരു സാംസ്കാരിക പ്രവർത്തനമാണ്.

Content Highlights: World poetry day 2023, Poem, Vimeesh Maniyoor, Malayalam poem