ഫ്രെയിം വിത്ത് സ്റ്റൈല്‍; ലുക്കിലും വർക്കിലും ഡിഫറന്റ് | ഷാനി ഷാക്കി | INTERVIEW

ഷാനി ഷാക്കി | Photo: instagram/shani shaki
ഷാനി ഷാക്കി | Photo: instagram/shani shaki

കൂട്ടങ്ങൾക്കിടയിൽ എപ്പോഴും ഡിഫറന്റാണ് ഷാനി ഷാക്കി. താരരാജാക്കന്മാരുടെ അടാറ് ലുക്കില്‍ ഷാനി സ്റ്റൈല്‍ നമുക്ക് കാണാം. അത് ചിലപ്പോള്‍ സ്‌റ്റൈലിസ്റ്റായിട്ടാവാം, ചിലപ്പോള്‍ ഫോട്ടോഗ്രാഫറുടെ റോളിലാകും. ഷാനി ഷാക്കി എന്ന സെന്‍സേഷന്‍ അഭിനയവും തിരക്കഥയും കടന്ന് സംവിധാനത്തിലേക്കു ചുവടുവെക്കുകയാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തത പുലർത്താറുള്ള ഷാനിയെ പലർക്കും പല തരത്തിലാണ് പരിചയം. ചിലർക്ക് ഷാനി ഷാക്കി നടനും മോഡലുമാണ്. മറ്റു ചിലർക്കാകട്ടെ സ്റ്റെെലിസ്റ്റും ഇൻഫ്ലുവൻസറും തിരക്കഥാകൃത്തുമാണ്. ഷാനി ഷാക്കി എന്ന ഫോട്ടോ​ഗ്രാഫറുടെ കടുത്ത ആരാധകരാണ് ചിലർ. മമ്മൂട്ടിയും മഞ്ജുവാര്യറും ദുൽഖറും ഉൾപ്പടെ മലയാള സിനിമാതാരങ്ങളുടെ വെെറലായ പല ചിത്രങ്ങൾക്കും പിന്നിലെ ഫോട്ടോ​ഗ്രാഫർ ഷാനി ഷാക്കിയാണെന്ന് അറിയാത്തവർ ചുരുക്കം. 

ഫോട്ടോ​ഗ്രാഫറായി തുടങ്ങി മലയാള സിനിമാലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ ഷാനി ഷാക്കി പടവെട്ട്, ലളിതം സുന്ദരം, രാമലീല, കിംഗ് ലയർ, ടൂ കൺട്രീസ്, സ്പാനിഷ് മസാല, മായാമോഹിനി, ബെസ്റ്റ് ആക്റ്റർ, ബിഗ് ബി, ഗോൾ തുടങ്ങി അനവധി ചിത്രങ്ങളിൽ നിശ്ചല ഛായാ​ഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. നി കൊ ഞാ ചാ, കസിൻസ്, ബി ടെക്ക്, 100 ഡെയ്സ് ഓഫ് ലവ്, അച്ഛാ ദിൻ, പടവെട്ട്, ഉപചാരപൂർവ്വം ഗുണ്ട ജയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഫോട്ടോ​ഗ്രാഫർ എന്ന് അറിയപ്പെടുന്ന ഷാനി ഷാക്കി ഫോട്ടോ​ഗ്രഫി-സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു.

Content Highlights: photographer stylist actor shani shaki interview

Continue reading