പുറത്തെ ഭക്ഷണം കുറയ്ക്കണം; വ്യായാമത്തിനിടെ ഹൃദയാഘാതം വരുന്നതിനു പിന്നില്‍ കാരണമെന്ത്? | Heart Day

ഭക്ഷണത്തിന്റെ കാര്യത്തില്‍ ചിട്ടയായ ശീലങ്ങള്‍ പിന്തുടരാത്തവരാണ് മിക്കയാളുകളും. കൊഴുപ്പും എണ്ണയുമൊക്കെ നിറഞ്ഞ ഭക്ഷണത്തോടാണ് പലര്‍ക്കും പ്രിയം. ഇത് ഹൃദയാരോഗ്യത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിനു പിന്നിലും കൃത്യമായ കാരണമുണ്ട്. ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയം കാക്കാന്‍ ശീലിക്കേണ്ട കാര്യങ്ങളേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് കോഴിക്കോട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. ആശിഷ് കുമാര്‍.
മുമ്പത്തേതില്‍നിന്നു വ്യത്യസ്തമായി ചെറുപ്പക്കാരിലാണ് ഇപ്പോള്‍ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ഇരുപതുകളില്‍നിന്നു തുടങ്ങി നാല്‍പതുകളില്‍ വരെയുള്ള പ്രായക്കാരിലും ഹൃദയാഘാതം സാധാരണമായി കണ്ടുതുടങ്ങി. എന്താകാം ഇതിനു പിന്നില്‍?
Content Highlights: heart attack during exercise, lifestyle changes for heart attack prevention