ഷീഎഹെഡ് ക്യാംപയിനിലൂടെ മാതൃഭൂമി സ്ത്രീകളെ ആദരിക്കുന്നു

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനത്തിൽ  #SheAhead എന്ന എഡിറ്റോറിയൽ ക്യാംപയിനിലൂടെ മാതൃഭൂമി ഗ്രൂപ്പ് സമൂഹത്തിന് പ്രചോദനമായ മലയാളി സ്ത്രീകളെ ആദരിക്കുന്നു. ലിംഗ അസമത്വത്തിന് എതിരേ പോരാടിക്കൊണ്ട് കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം പിടിച്ച സ്ത്രീകളെയും അവരുടെ സംഭാവനകളെയും മാതൃഭൂമി ഈ ക്യാംപയിനിലൂടെ അവതരിപ്പിക്കുന്നു.  

'ലിംഗ സമത്വം സുസ്ഥിരമായ നാളേയ്ക്കായി' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഇന്ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്. ലിംഗ സമത്വത്തിനു വേണ്ടി നിലകൊണ്ട സ്ത്രീകളെ മാതൃഭൂമി ന്യൂസും ക്ലബ് എഫ്എമ്മും മാതൃഭൂമി ഡോട്ട് കോമും ഇന്ന് മലയാളികൾക്ക് പരിചയപ്പടുത്തുന്നു. 

ഈ ക്യാംപയിനിൽ ഉൾപ്പെടുത്താൻ അർഹരായ സ്ത്രീകളുടെ പേരുകൾ വായനക്കാർക്കും നിർദേശിക്കാവുന്നതാണ്. 8606287533 എന്ന നമ്പറിലേക്കാണ് നാമനിർദേശങ്ങൾ വാട്‌സ്ആപ്പ് ചെയ്യേണ്ടത്. ഇക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തിക്കൊണ്ട് ഗൃഹലക്ഷ്മിയിൽ പ്രത്യേക ഫീച്ചർ പ്രസിദ്ധീകരിക്കുന്നതാണ്.  #SheAhead എന്ന ഈ ക്യാംപയിന്റെ പവേർഡ് ബൈ സ്‌പോൺസർ പ്രമുഖ ഹോം അപ്ലയൻസസ് ആൻഡ് കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബ്രാൻഡ് ആയ ഹയർ ആണ്.

Content Highlights: sheahead campaign, honoring inspiring women on international womens day