കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടിരൂപ നല്‍കാന്‍ സഹാറയോട് സുപ്രീംകോടതി

മുണ്ടക്കൈ ടൗണില്‍ നി്ന്ന് | ഫോട്ടോ : ഷമീര്‍ മച്ചിങ്ങല്‍
മുണ്ടക്കൈ ടൗണില്‍ നി്ന്ന് | ഫോട്ടോ : ഷമീര്‍ മച്ചിങ്ങല്‍

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടിരൂപ നൽകാൻ സഹാര ഗ്രൂപ്പ് കമ്പനികളോടും ഡയറക്ടർമാരോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

പണം അടച്ച പലർക്കും ഫ്ലാറ്റുകൾ നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ പിഴയായാണിത്. സഹാര ഗ്രൂപ്പിനു കീഴിലുള്ള പത്തു കമ്പനികൾ പത്തുലക്ഷം രൂപവീതവും 20 ഡയറക്ടർമാർ അഞ്ചുലക്ഷം രൂപവീതവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചത്.

പണമടച്ച ചിലർക്ക് ഫ്ളാറ്റുകൾ നൽകണമെന്ന് 2023 ഒക്ടോബറിൽ സുപ്രീംകോടതി സഹാരയോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Supreme Court asks Sahara to pay Rs two crore fine to CMDRF