ഇന്ദിരയെ ഇറക്കി കോണ്‍ഗ്രസ്, MGRനെയും ഇളയരാജയെയും ഇറക്കി VS; ആദ്യ സര്‍ക്കാരിനെ കാത്ത ഉപതിരഞ്ഞെടുപ്പ്

#അജ്നാസ് നാസർ
വിഎസ്, റോസമ്മ പുന്നൂസ്, എംജിആര്‍, ഇന്ദിര ഗാന്ധി
വിഎസ്, റോസമ്മ പുന്നൂസ്, എംജിആര്‍, ഇന്ദിര ഗാന്ധി

നകീയതയായിരുന്നു വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ പര്യായമായി എക്കാലത്തും വിലയിരുത്തപ്പെടുന്നത്. ജനകീയ സമരങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍, ജനക്കൂട്ടത്തെ ഇളക്കിമറിക്കുന്ന പ്രസംഗങ്ങള്‍.. പക്ഷെ, രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍, വി.എസിന്റെ സംഭാവനകള്‍ എത്രത്തോളം വിലയിരുത്തപ്പെട്ടിട്ടുണ്ട്? പ്രായോഗിക രാഷ്ട്രീയത്തിന് പറ്റാത്ത ഒരാളായി പോലും വി.എസിനെ വിലയിരുത്തുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലത്തു തന്നെ, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ സംഘാടകനാണ് താനെന്ന് എന്ന് വി.എസ് സംശയങ്ങള്‍ക്കിടയില്ലാത്ത വിധം തെളിയിച്ചിരുന്നുവെന്നത് എത്രപേര്‍ക്കറിയാം. ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന രീതിയില്‍ വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ജൈത്രയാത്രയുടെ തുടക്കമായ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്വലമായ ആ രാഷ്ട്രീയ അധ്യായത്തിന്റെ പേരാണ് - ദേവികുളം ഉപതിരഞ്ഞെടുപ്പ്.

Content Highlights: devikulam by election rosamma punnoose vs achuthanandan

Continue reading