വിഷുവിന് വെറൈറ്റിയായി ഒരു കുരുമുളക് പ്രഥമന്‍ ആയാലോ?

ആവശ്യമായ ചേരുവകള്‍:
- കുരുമുളക് മണികള്‍ - 3 ടീസ്പൂണ്‍
- ഉണക്കലരി-ഒരു കപ്പ്
- പഞ്ചസാര-ഒരു ടീസ്പൂണ്‍
- തേങ്ങാപ്പാല്‍ രണ്ട് തേങ്ങയുടേത് - (കട്ടിപ്പാല്‍ അര കപ്പ്, രണ്ടാം പാല്‍ 4 കപ്പ് )
- ചെറുപഴം ഉടച്ചത് - ഒരു പഴം
- ശര്‍ക്കര ഉരുക്കിയത് - ഒരു കപ്പ്
- നെയ്യ് - ഒരു ടീസ്പൂണ്‍
- അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണങ്ങലരി 2 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. കുരുമുളക് മണികളില്‍നിന്നു കുറച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ഈ വെള്ളം ഉപയോഗിച്ച് കുതിര്‍ത്ത അരിയും അരയ്ക്കുക. ഇതിലേയ്ക്ക് നെയ്യും പഞ്ചസാരയും ചേര്‍ത്ത് വാട്ടിയ വാഴയിലയില്‍ പരത്തുക. ഇല രണ്ടറ്റവും കെട്ടി തിളയ്ക്കുന്ന വെള്ളത്തിലിട്ട് 5 മിനിറ്റ് വേവിച്ച ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റുക. ഇല തുറന്ന് അടകള്‍ എടുത്ത് ചെറുതായി മുറിച്ചു വെയ്ക്കുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചേര്‍ത്ത് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു മാറ്റിവെയ്ക്കുക. ഒരു ടീസ്പൂണ്‍ കുരുമുളക് മണികള്‍ ഒന്ന് ചതച്ച് നെയ്യില്‍ അല്പം മൂപ്പിച്ച് മാറ്റിവെയ്ക്കുക. ബാക്കിയുള്ള നെയ്യില്‍ ഉടച്ചുവെച്ച പഴം ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് ശര്‍ക്കരപ്പാനി ചേര്‍ക്കുക. പഴം നല്ലതുപോലെ വരട്ടുക. എടുത്തുവെച്ചിരിക്കുന്ന രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ സമയത്ത് തയ്യാറാക്കി വെച്ചിട്ടുള്ള കുരുമുളക് അട ചേര്‍ക്കുക. പാല്‍ കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി അടുപ്പില്‍നിന്ന് മാറ്റിവെയ്ക്കുക. വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പ്, മുന്തിരി, കുരുമുളക് മണികള്‍ ചേര്‍ക്കുക. മധുരത്തോടൊപ്പം സ്വല്പം എരിവും അനുഭവപ്പെടുന്ന കുരുമുളക് പ്രഥമന്‍ റെഡി.
Content Highlights: pepper pradhaman recipie for vishu