സിറ്റുവേഷൻഷിപ്പിന് ബൈ പറഞ്ഞ് പുതുതലമുറ; ജെൻസിയുടേയും ജെൻ ആൽഫയുടേയും പുതിയ ഡേറ്റിങ് മന്ത്രങ്ങൾ

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ർബോ ഡേറ്റിങ് മുതൽ സൺ സെറ്റ് ക്ലോസ് വരെ. ഡേറ്റിങ്ങിൽ സൂര്യാസ്തമയത്തിന് എന്താ കാര്യം എന്ന് ആലോചിക്കാൻ വരട്ടെ. ലോകം മറ്റൊരു വാലന്റൈൻസ് ദിനം ആഘോഷിക്കുമ്പോൾ സിറ്റുവേഷൻഷിപ്പുകളോട് താൽക്കാലികമായി ബൈ പറയാനൊരുങ്ങുകയാണ് ജെൻസി ഉൾപ്പെടുന്ന പുതുതലമുറ. സിറ്റുവേഷൻഷിപ്പുകൾ മെന്റൽ ട്രോമ ഉണ്ടാക്കുന്നുവെന്നതിന് പിന്നാലെയാണ് ഇത്തരം ഡേറ്റിങ് രീതികളോട് ജെൻസി ബൈ പറയാൻ തീരുമാനിച്ചതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മനസിലാകുന്നത്. സിറ്റുവേഷൻഷിപ്പുകളിൽ നിന്ന് പുറത്തുകടക്കാനുള്ള വഴികളും ഇവയെ തുടർന്നുള്ള മെന്റൽ ട്രോമ മാറ്റുന്നതിനുള്ള വഴികളും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ജെൻ സിയുടെ ജെൻ ആൽഫയുടെയും ഡേറ്റിങ് നിഘണ്ടുവിൽ മറ്റു പല വാക്കുകളും ഇതിനകം ഇടം പിടിച്ചുകഴിഞ്ഞു.

6-7 ഡേറ്റിങ് മുതൽ സൺസെറ്റ് ക്ലോസ് വരെ

6-7 ഡേറ്റിങ്, ബെയ്ജ് ഫ്ളാഗ്, ഷെർക്കിങ്, ടർബോ ഡേറ്റിങ്, ക്രൊമാൻസ്, അഫോഡേറ്റിങ്, കാസ്പെറിങ്, സൺ സെറ്റ് ക്ലോസ് തുടങ്ങി ഇവരുടെ ഡേറ്റിങ് നിഘണ്ടുവിൽ ഇടം പിടിച്ചിരിക്കുന്ന വാക്കുകൾ ഒരുപാടുണ്ട്. പെർഫക്ട് പാർട്ണറെന്ന സങ്കൽപ്പം ഇല്ലാതാക്കുകയാണ് 6-7 ഡേറ്റിങ്. നമ്മൾ ഇഷ്ടപ്പെടുന്നയാൾ എല്ലാ കാര്യത്തിലും 100 ശതമാനം പെർഫക്ട് ആയിരിക്കണം എന്ന സങ്കൽപ്പത്തിന് പകരം ഒരു ആറ് മുതൽ ഏഴ് വരെ റേറ്റിങ് കൊടുക്കാവുന്ന ഒരാളെയാണ് ഇവർ റിലേഷൻഷിപ്പുകളിൽ പാർടണറായി തിരഞ്ഞെടുക്കുന്നത്.

ബെയ്ജ് ഫ്ളാഗ്

ഒരു റെഡ് ഫ്ളാഗോ ഗ്രീൻ ഫ്ളാഗ് ക്യാരക്ടറോ അല്ലാതെ ഇതിന് ഇടയിൽ നിൽക്കുന്ന ഒരാളെ പാർടണറായി തിരഞ്ഞെടുക്കുന്ന ഡേറ്റിങ് രീതി. ആർക്കും ഉപദ്രവകരമല്ലാത്ത ഒരു ക്യാരക്ടറുള്ള ഒരാളെന്ന് വേണമെങ്കിൽ വിശേഷിപ്പാക്കാം.

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് വേണ്ട, ഷെർക്കിങ് മതി

കാണുന്ന ആദ്യമാത്രയിൽ ഒരാളോട് ഇഷ്ടം തോന്നി അയാളെ പ്രണയിക്കുന്ന രീതികളൊക്കെ മാറി. ക്രഷോ കണക്ഷനോ തോന്നാതെ തന്നെ, അവർ നമ്മളെ വളരെ നന്നായി ട്രീറ്റ് ചെയ്യുമെന്നുള്ള ചിന്തയോടെ ഡേറ്റ് ചെയ്യുന്നതിനെയാണ് ഷെർക്കിങ് എന്ന പറയുന്നത്.

ടർബോ ഡേറ്റിങ് ആയാലോ

ആദ്യം കാണുന്നു, കുറച്ചു സംസാരിക്കുന്നു, പതിയെ അടുക്കുന്നു, കൂടുതൽ സംസാരിക്കുന്നു, കൂടുതൽ അടുക്കുന്നു, കൂടുതൽ മനസിലാക്കുന്നു എന്ന പരമ്പരാഗത/'നോർമൽ' ഡേറ്റിങ് രീതികളുടെ നേരെ വിപരീതമാണ് ടർബോ ഡേറ്റിങ്. വളരെ വേഗത്തിൽ ഡേറ്റിങിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയാണ് ഇത്. റിലേഷനിലേക്ക് ആകണോ വേണ്ടയോയെന്നുള്ളത് വളരെ വേഗത്തിൽ തന്നെ ഇത്തരം ഡേറ്റിങ്ങുകളിൽ തീരുമാനിക്കും.

കോൺട്രാ ഡേറ്റിങ്

ലോങ് ടേം റിലേഷൻഷിപ്പോ ഇമോഷണൽ ബോണ്ടിങോ ലക്ഷ്യമാക്കാതെയുള്ള ഡേറ്റിങാണ് കോൺട്രാ ഡേറ്റിങ്.

അഫോഡേറ്റിങ്

പണം അധികം ചെലവാക്കാതെയുള്ള ബജറ്റ് ഫ്രണ്ടലി ഡേറ്റുകളെയാണ് അഫോഡേറ്റിങ് എന്ന് പറയുന്നത്.

സൺ സെറ്റ് ക്ലോസ്

ബ്രൈക്ക് അപ്പ് ചെയ്യാൻ പോകുന്ന തീയതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റിലേഷനിലോ ഡേറ്റിങിനോ പോകുന്നതാണ് സൺസെറ്റ് ക്ലോസ്. ഒരു അവസാനം ഉണ്ടെന്ന് മുൻകൂട്ടി മനസിലാക്കി റിലേഷനിലുള്ളപ്പോൾ സന്തോഷത്തോടെ ഇരിക്കുക.

Photo: Canva

ഫ്ളീബാഗിങ്

നിങ്ങളോട് മോശമായി പെരുമാറുന്ന, ഒട്ടും മനസിലാക്കാത്ത ഒരു പാർടണറുമായി തുടർച്ചയായി ഡേറ്റ് ചെയ്യുന്നതിനെയാണ് ഫ്ളീബാഗിങ് എന്ന് പറയുന്നത്.

പെബിളിങ്

കൂടൊരുക്കാനായി പെൻഗ്വിനുകൾ അവരുടെ പങ്കാളികൾക്കായി പെബിളുകൾ (വെള്ളാരം കല്ലുകൾ) നൽകുന്നവെന്ന ആശയത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. പ്രണയാഭ്യർഥനകൾക്ക് പകരം മീമുകളും ഫണ്ണി വീഡിയോകളും പോസ്റ്റുകളും അയച്ച് കരുതൽ കാണിക്കുന്ന രീതി. 'ഞാൻ നിന്നെ കുറിച്ച് ഓർത്തു' എന്ന പറയാതെ പറയുന്ന രീതി.

കാസ്പെറിങ്

പെട്ടെന്ന് ഒരു റിലേഷൻഷിപ്പ് അവസാനിക്കാതെ, പതിയെ പതിയെ കമ്മ്യൂണിക്കേഷൻ ഇല്ലാതാക്കി ബ്രേക്ക് അപ്പ് ആകുന്നതിനെയാണ് കാസ്പെറിങ് എന്ന് പറയുന്നത്.

ജെൻസീയുടേത് ട്രൂ ലൗ അല്ലേ...?

മാറി മാറി വരുന്ന ഡേറ്റിങ് രീതികൾ പരീക്ഷിക്കുന്ന ജെൻസിയുടെയും ജെൻ ആൽഫയുടെയും പ്രണയം ട്രൂ ലൗ അല്ലെന്നാണ് മില്ലേിനിയൽസിന്റെ ആരോപണം. സിറ്റുവേഷൻഷിപ്പുകളേയും മറ്റ് പുതുതലമുറ ഡേറ്റിങ് രീതികളേയും മില്ലേനിയൽസ് സോഷ്യൽ മീഡിയയിൽ വിമർശിക്കുകയാണ്. വാലന്റൈൻസ് ഡേ ജെൻസിയ്ക്കുള്ളതല്ലെന്നും ഏപ്രിൽ ഒന്നാണ് (ഏപ്രിൽ ഫൂൾ ദിനം) ഇവർക്ക് പറ്റിയതെന്നാണ് മില്ലേനിയൽസ് പറയുന്നത്.

Content Highlights: Gen Z and Gen Alpha are moving away from situationships to embrace new dating mantras like 'Affordating' and 'Sunset Close.' This shift focuses on mental health, budget-friendly dates, and setting clear relationship boundaries. Read new dating methods of Gen Z and Gen Alpha on this Valentine's Day.