വാലന്റൈൻസ് ദിനത്തിൽ സിംഗിളാണെന്ന് കരുതി വിഷമിക്കേണ്ട; ഗാലന്റൈൻ പാർട്ടിക്ക് പോയി ആഘോഷിക്കാം

#ബെറിൽ തെരേസ ബാബു
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കൊച്ചി: റോസ് ഡേയും ടെഡി ഡേയും ചോക്ലേറ്റ് ഡേയും ഉൾപ്പെടെ പ്രണയിനികൾ വാലൻ്റൈൻസ് വീക്ക് ആഘോഷമാക്കുമ്പോൾ സിംഗിൾസിനെന്ത് വാലൻ്റൈൻസ് ഡേ എന്ന് പറഞ്ഞ് നെടുവീർപ്പിടാൻ വരട്ടെ.. സുഹൃത്തുക്കളുമൊത്ത് ഗാലന്റൈൻസ് ഡേ ആഘോഷിച്ചാല്ലോ. വാലൻ്റൈൻസ് ഡേ യ്ക്ക് ഒരു ദിവസം മുൻപായ ഫെബ്രുവരി 13-നാണ് ഗാലന്റൈൻ ദിനം. സ്ത്രീ സൗഹൃദങ്ങൾ ആഘോഷിക്കുന്നതിനുള്ള ദിനമാണ് യഥാർഥത്തിൽ ഗാലന്റൈൻസ് ഡേ. എന്നാൽ പുരുഷന്മാരും ഈ ദിവസം അവരുടെ സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കാറുണ്ട്. യഥാർഥത്തിൽ സിംഗിൾസിനുമാത്രമുള്ളതല്ല, ജി-ഡേ കമിറ്റഡായവർക്കും ഈ ദിവസം സുഹൃത്തുക്കളുമൊത്ത് സമയം. ചെലവഴിക്കാം.

മൂവി ഡേറ്റ് മുതൽ സ്ലീപ് ഓവേഴ്സ് വരെ

മൂവി ഡേറ്റ്, കോഫി ഡേറ്റ്, ബീച്ച് ഡേറ്റ് , പിസ ഡേറ്റ്, ഷോപ്പിങ് ഡേറ്റ് തുടങ്ങി നിങ്ങളുടെ പെൺസുഹൃത്തുക്കളുമായി അന്നത്തെ ദിവസം സമയം ചെലവഴിക്കാം. സൃഹൃത്തുക്കളുമായി വീട്ടിൽ പാർട്ടികളും ഗെയിംമുകളുമായി സ്ലീപ് ഓവറുമാകാം. (മറ്റൊരാളുടെ വീട്ടിൽ രാത്രി ചെലവഴിക്കുക) ഗാലന്റൈൻ തീമിൽ മുറികൾ അലങ്കരിച്ചും മാച്ചിങ് വസ്ത്രങ്ങൾ ധരിച്ചും ഗിഫ്റ്റുകൾ കൈമാറിയും ഗെയിമുകൾ കളിച്ചുമെല്ലാം ഈ ദിവസം ആഘോഷിക്കാം.

ഫാൻസി ഡിന്നറുകളുമാകാം. ക്ലേ, പെയിൻ്റിങ്, ക്രോഷറ്റ് തുടങ്ങി വർക്ക്ഷോപ്പുകളിലും ഒന്നിച്ച് പങ്കെടുക്കാം.

വിദേശ രാജ്യങ്ങളിൽ ഗാലന്റൈൻ ദിനത്തിൽ പാർട്ടികളും കോൺസേർട്ടുകളും ഇവൻറുകളും ഉണ്ടാകാറുണ്ട്.

ലെസ് ലി നോപ്പും ജി-ഡേയും

അമേരിക്കൻ ടെലിവിഷൻ സിറ്റ്കോമായ പാർക്ക്സ് ആൻഡ് റിക്രിയേഷൻ എന്നതിലെ ലെസ് ലി നോപ്പ് എന്ന സാങ്കൽപ്പിക കഥാപാത്രമാണ് ജി-ഡേയുടെ സൃഷ്ടാവെന്ന് പറയാം.

സീരീസിലെ രണ്ടാം സീസണിൽൾലെ 16-ാമത് എപ്പിസോഡിലാണ് ലെസ്ലി സുഹൃത്തുക്കളോടൊപ്പം ഗാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്. ബ്രഞ്ചും (ബ്രേക്ക് ഫാസ്റ്റ്+ലഞ്ച്), ഗിഫ്റ്റുകളും മറ്റുമായി 'ലേഡിസ് സെലിബ്രേറ്റിങ് ലേഡീസ് ' എന്നാണ് ഈ ദിവസത്തെ കുറിച്ച് ലെസ്​ലി പറയുന്നത്. 

Content Highlights: February 13 is celebrated as Galentine's Day, a day dedicated to honoring female friendships. Popularized by the character Leslie Knope from the sitcom Parks and Recreation, it has now become a global trend. Whether you are single or committed, this day is about celebrating your "Gal Pals" through brunch, movie dates, and gifts before the traditional Valentine's Day.