മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മത്സരം 24ന്

വടംവലിയിൽ വിജയിക്കുന്ന ടീമിന് 30,000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമിന് യഥാക്രമം 20,000 രൂപയും 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. ക്വാർട്ടർ ഫൈനലിൽ എത്തുന്ന മറ്റ് നാല് ടീമുകൾക്ക് 5,000 രൂപ വീതം ലഭിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്കാണ് മൽസരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കേരള ടഗ് ഓഫ് വാർ മെമ്പേഴ്‌സ് വെൽഫെയർ അസോസിയേഷനാണ് മൽസരം നിയന്ത്രിക്കുന്നത്. രജിസ്‌ട്രേഷനു വേണ്ടി 94475 98545, 80896 90008, 96335 71628, 98477 21009 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Content Highlights: vadamvali