ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപമെന്ന പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. നേരത്തെയുണ്ടായിരുന്ന 74 ശതമാനത്തില്‍ നിന്നാണ് ഇത് 100 ശതമാനമാക്കി ഉയര്‍ത്തിയത്.
ഇന്ത്യയില്‍ മുഴുവന്‍ പ്രീമിയവും നിക്ഷേപിക്കുന്ന കമ്പനികള്‍ക്കാണ് ഈ വര്‍ധിപ്പിച്ച പരിധി ലഭ്യമാവുക. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നിലവിലെ സുരക്ഷാനിയമങ്ങളും വ്യവസ്ഥകളും അവലോകനം ചെയ്യുകയും ലളിതമാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
Content Highlights: Union Budget 2025 Foreign direct investment limit insurance sector hiked