മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപവരെ നികുതിയിളവ് | Union Budget 2025

Photo: PTI
Photo: PTI

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആശ്വാസകരമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നികുതിയിളവ് 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തിയതാണ് പ്രധാനം.

ഇതോടൊപ്പം വാടകയ്ക്കുള്ള ടി.ഡി.എസ് പരിധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. വാടകയ്ക്കുള്ള ടിഡിഎസിന്റെ വാര്‍ഷിക പരിധി 2.40 ലക്ഷത്തില്‍ നിന്ന് ആറു ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വാടക വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്ന തരത്തിലാണ് ഈ മാറ്റങ്ങള്‍.

ഇതോടൊപ്പം ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. നികുതിദായകരുടെ സൗകര്യം പരിഗണിച്ച് നടപടികള്‍ ലഘൂകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

Content Highlights: India`s Union Budget 2025 offers significant tax relief for senior citizens