ഇവര്‍ അവസാന നാലിലെത്തിയവര്‍; ആരൊക്കെ സെമി കടക്കും?

ബെര്‍ലിന്‍: 2024 യൂറോ കപ്പിന്റെ സെമി ചിത്രം തെളിഞ്ഞു. ക്വാര്‍ട്ടറില്‍ നിന്ന് മുന്നേറിയ നാല് ടീമുകള്‍ സെമിയില്‍ ഏറ്റുമുട്ടും. സ്‌പെയിന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് ടീമുകളാണ് അവസാന നാലിലെത്തിയവര്‍. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
ആദ്യ സെമിയില്‍ സ്‌പെയിനും ഫ്രാന്‍സുമാണ് ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ച രാത്രി 12.30 നാണ് മത്സരം. ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ കീഴടക്കിയപ്പോള്‍ സ്‌പെയിന്‍ ജര്‍മനിയെ വീഴ്ത്തിയാണ് സെമി ടിക്കറ്റെടുത്തത്.
രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള പോരാട്ടമാണ്. ബുധനാഴ്ച രാത്രി 12.30 നാണ് മത്സരം. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വരവ്. അതേ സമയം തുര്‍ക്കിയെ കീഴടക്കിയാണ് ഡച്ച് പട സെമിയിലെത്തിയത്.
Content Highlights: euro cup 2024 semi final fixtures