രാമന്‍ വന്നു, ആരവമായി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിന്റെ മണ്ണിലെത്തിയപ്പോള്‍ ആരവങ്ങള്‍ കൂട്ടായി. അക്ഷമരായി കാത്തുനില്‍ക്കുന്നവരിലേക്ക് പത്തേകാലോടെ ഷൊര്‍ണൂര്‍ റോഡിലാണ് രാമചന്ദ്രന്‍ എത്തിയത്. വന്‍ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു വരവ്. 10.30-ന് റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ കാത്തുനിന്നവര്‍ കൂടെക്കൂടി. ഇതോടെ രാമനൊപ്പമുള്ള ആള്‍പ്പൂരത്തിന്റെ വലുപ്പം കൂടി. റൗണ്ടില്‍ പ്രവേശിച്ചതോടെ രാമനുചുറ്റും പോലീസ് വടം ഒരുക്കി. നടുവിലാല്‍ പന്തലിലെത്തിയപ്പോഴാണ് കൂട്ടാനകള്‍ ഒരുങ്ങിയത്. അതുവരെ പൂരം രാമന്റേത് മാത്രമായിരുന്നു. ഒന്നേകാലോടെയാണ് നെയ്തലക്കാവിലമ്മയുമായി രാമചന്ദ്രന്‍ വടക്കുന്നാഥക്ഷേത്രത്തിലെത്തിയത്. രാമന്റെ പൂരംവരവ് അവസാനമണിക്കൂര്‍വരെ ആശങ്കയിലായിരുന്നു. രാത്രി പത്തിനാണ് അധികൃതര്‍ അനുമതി നല്‍കിയത്.
Content Highlights: thechikottukavu ramachandran in thrissur pooram