ഭക്തഹനുമാന്‍, വില്ലുകുലച്ച ശ്രീരാമന്‍, വടക്കുന്നാഥന്‍; വൈവിധ്യമാര്‍ന്ന കുടമാറ്റം

തൃശ്ശൂര്‍ പൂരത്തിന്റെ കുടമാറ്റത്തില്‍ വൈവിധ്യങ്ങള്‍ നിരത്തി പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍. രാംലല്ല, ഭക്തഹനുമാന്‍, വില്ലുകുലച്ച ശ്രീരാമന്‍, വടക്കുന്നാഥന്‍, ചന്ദ്രയാന്‍, ശിവനും നന്തിയും, ശിവന്‍, ചക്കുളത്തുകാവ് ഭഗവതി തുടങ്ങി സ്‌പെഷ്യല്‍ കുടകളാണ് ഇത്തവണ കുടമാറ്റത്തില്‍ അവതരിപ്പിച്ചത്. തിരുവമ്പാടി വിഭാഗം ഹോളോഗ്രാമില്‍ തീര്‍ത്ത ത്രീ-ഡി ശിവരൂപം പരമ്പരാഗതമായ കുടകളില്‍നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി. ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു സാങ്കേതികത ഉപയോഗപ്പെടുത്തുന്നത്.
Content Highlights: kudamattam in thrissur pooram