സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഭജിക്കാതിരിക്കാനുള്ള തന്ത്രം; ട്വന്റി ട്വന്റി മാറിനിന്ന് 'വിജയിച്ചു

കൊച്ചി: യു.ഡി.എഫിന്റെ വന്‍ ഭൂരിപക്ഷത്തിനുപിന്നില്‍ ട്വന്റി ട്വന്റിയുടെ പങ്കും ശ്രദ്ധേയം. തിരഞ്ഞെടുപ്പിന് രാഷ്ട്രീയപ്രാധാന്യമില്ലെന്നു പറഞ്ഞ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മാറിനിന്ന ട്വന്റി ട്വന്റി തന്ത്രപൂര്‍വം നീങ്ങി. തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍വിരുദ്ധ വോട്ടുകള്‍ വിഭജിച്ചുപോകാതിരിക്കുന്നതിനുള്ള നീക്കമാണ് നടത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13,897 വോട്ടുകള്‍ ട്വന്റി ട്വന്റി കരസ്ഥമാക്കിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ജനകീയക്ഷേമ സഖ്യമുണ്ടാക്കിയാണ് ട്വന്റി ട്വന്റി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇരുപാര്‍ട്ടികളും കെ-റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ട്വന്റി ട്വന്റി നേരത്തേതന്നെ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. തങ്ങളുടെ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നാരോപിക്കുന്ന അവര്‍ എം.എല്‍.എ. പി.വി. ശ്രീനിജിനുമായി കടുത്ത പോരിലുമായിരുന്നു.
ട്വന്റി ട്വന്റിയുടെ നല്ലൊരുപങ്ക് വോട്ടും യു.ഡി.എഫിന്റെ പെട്ടിയില്‍ വീണെന്നാണ് ഉമാ തോമസിന്റെ ഭൂരിപക്ഷം വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടുകള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നുമാത്രമാണ് ഞങ്ങള്‍ പരസ്യമായി പറഞ്ഞത്. ജനങ്ങള്‍ അതുപോലെ വിനിയോഗിച്ചുവെന്നാണ് ഫലം വ്യക്തമാകുന്നതെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു. എം. ജേക്കബ് പ്രതികരിച്ചു. തങ്ങള്‍ മത്സരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ തൃക്കാക്കരയിലെ ചിത്രം വ്യത്യസ്തമാകുമായിരുന്നു. ഒരു വര്‍ഷത്തെ ഭരണംകൊണ്ട് ജനങ്ങളെയാകെ നിരാശരാക്കിയതിന്റെ ഫലംകൂടിയാണിത് -സാബു പറഞ്ഞു.
Content Highlights: thrikkakara election result-twenty twenty