ആളുനിറയട്ടെ, ആരവവും; ടിക്കറ്റ് നിരക്കിൽ വൻ ഇളവുമായി കൊമ്പന്‍സ്, കേവലം 99 രൂപയ്ക്ക് കളികാണാം

കൊമ്പൻസ് എഫ്‌സി സ്ക്വാഡ് 2025
കൊമ്പൻസ് എഫ്‌സി സ്ക്വാഡ് 2025

തിരുവനന്തപുരം: ആദ്യ ഹോം മാച്ചിന് ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് തിരുവനന്തപുരം കൊമ്പന്‍സ്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച കണ്ണൂരുമായി നേടക്കുന്ന ആദ്യ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലാണ് തിരുവനന്തപുരം കൊമ്പന്‍സ് വമ്പന്‍ ഇളവ് പ്രഖ്യാപിച്ചത്. ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കില്‍ 201 രൂപയുടെ ഇളവാണ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്.

300 രൂപയുടെ ടിക്കറ്റ് 99 രൂപയ്ക്കാണ് തലസ്ഥാനത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലഭിക്കുക. ഇതാണ് കളിയെന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ടാഗ്‌ലൈന്‍ അന്വര്‍ഥമാക്കിയാണ് ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇങ്ങനെയാരു വമ്പന്‍ ഇളവ് ടീം മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. സൂപ്പര്‍ ലീഗ് കേരളയുടെ ഒന്നാം സീസണില്‍ ഏറ്റവും അധികം ആരാധകരെത്തിയത് കൊമ്പന്‍മാരുടെ കളി കാണാനാണ്.

ആദ്യ സീസണില്‍ ഒപ്പംനിന്ന ആരാധകര്‍ക്കുള്ള ബംബര്‍ സമ്മാനമാണ് ഈ ഇളവെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇന്ന് രാത്രി പത്തുമണിമുതല്‍ നിരക്കിളവ് നിലവില്‍ വരും. ഓണ്‍ലൈനിലൂടെയും നേരിട്ടും വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് നിരക്കിളവ് ലഭിക്കും.

Content Highlights: SLK Massive Ticket Discount for Opening Home Match